You are Here : Home / USA News

ആറന്മുളയിലേത് ഹിന്ദു സംഘടിത ശക്തിയുടെ വിജയം: കുമ്മനം

Text Size  

Story Dated: Friday, July 10, 2015 11:02 hrs UTC

ഹൂസ്റ്റണ്‍: ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള നീക്കത്തെ തോല്‍പ്പിക്കാനായത് ഹൈന്ദവസംഘടിതശക്തിയുടെ വിജമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍. വിമാനത്താവളത്തിനോ വികസനത്തിനോ എതിരായ സമരമായിരുന്നില്ല അത്.സംസ്‌ക്കാരവും പാരമ്പര്യവും പരിസ്ഥിയും എല്ലാം തച്ചുടയ്ക്കുന്നതിനെതിരായ ചെറുത്തു നില്‍പ്പായിരുന്നു ആറന്മുളയിലേത്.കേരള ഹിന്ദു സൊസൈറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം. നിലയ്ക്കലിലും മാറാടും ഹിന്ദു പ്രക്ഷോഭങ്ങള്‍ കൈവരിച്ച വിജയതുടര്‍ച്ചയാണ്  ആറന്മുളയിലേത്. ഭ്രാന്താലയമായിരുന്ന കേരളത്തെ തീര്‍ത്ഥാടനമാക്കിയത് ആചാര്യന്മാരും നവോത്ഥാന നായകരുമാണ്.

ഹിന്ദുത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് അവരെല്ലാം നടത്തിയത്. ഹിന്ദുക്കളില്‍ ആത്മ വിശ്വാസവും ആത്മാഭീമാനവും ആത്മ ധൈര്യവും ആത്മ ബോധവും ഉണ്ടക്കുക എന്നതാണ് പ്രധാനം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യത്തിനായിട്ടാണ്. ഇക്കര്യത്തില്‍ അഭിമാനകരമായി മുന്നോട്ടു പോകാന്‍ കഴിയു്ിണ്ടെന്നും കുമ്മനം പറഞ്ഞു.

ജനം ടിവി മാനേജീംഗ് ഡയറക്ടര്‍ വിശ്വരൂപന്‍, ജന്മഭുമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ ബാബു സുശീലന്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ജികെ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. മാധവന്‍ കെ പിള്ള അധ്യക്ഷനായിരുന്നു. ഹിന്ദു സൊസൈറ്റി വൈസ് ചെയര്‍മാന്‍ അനില്‍കുമാര്‍ ആറന്മുള സ്വാഗതവും സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു ു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.