You are Here : Home / USA News

ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ജൂലായ് 12ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 11, 2015 11:15 hrs UTC

ഡാളസ് : ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എസ്.എ(കേരളചാപ്റ്റര്‍) ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തകയോഗം ജൂലായ് 12 ഞായറാഴ്ച ഉച്ചതിരിഞ്ഞു 5 മണിക്ക് ഇര്‍വിങ്ങ് പസന്റ് റസ്റ്റോറന്റില്‍ വെച്ചു ചേരുന്നതാണ്.
ഐ.എന്‍.ഒ.സി(ഐ)യു.എസ്സ്.എ കേരള ചാപ്റ്റര്‍, ചിക്കൊഗൊയില്‍ ആഗസ്റ്റ് 21, 22 തിയ്യതികളില്‍ ചേരുന്ന നാഷ്ണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെകുറിച്ചും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തന പുരോഗതിയെകുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക യോഗത്തില്‍ ടെക്‌സസ്-ഒക്കലഹോമ റീജിയന്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പങ്കെടുക്കും.
ഡി.എഫ്.ഡബ്ലൂ മെട്രോപ്ലെക്‌സിന്റെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് രാജന്‍ മാത്യു, സെക്രട്ടറി ബാബു പി. സൈമണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബാബു പി. സൈമണ്‍ - 214 735 3999
റ്റി.സി.ചാക്കൊ-214-682-7672
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.