You are Here : Home / USA News

പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ മൂന്നാമത് പുനസംഗമം ന്യൂയോര്‍ക്കില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, July 11, 2015 11:21 hrs UTC

ന്യൂയോര്‍ക്ക്: പൂവത്തൂര്‍ ഫാമിലി അസോസിയേഷന്റെ വിദേശങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ''പൂവത്തൂര്‍ ഫാമിലി അസോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍' PFAOC(USA/UK/CANADA) യുടെ റീയൂണിയന്‍ 24,25,26 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്നു. ഡോ. ഷാജി പൂവത്തൂരിന്റെയും ഷാബി പൂവത്തൂരിന്റെയും മേല്‍നോട്ടത്തില്‍ ലോംഗ് ഐലന്‍ഡിലുള്ള ദി മിഡോ ക്ലബ്, ഡോ. ഷാജി പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വച്ച് വിവിധ പരിപാടികളോടെയാണ് ഈ കൂട്ടായ്മ നടത്തപ്പെടുന്നത്. USA/UK/CANADA എന്നിവിടങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുന്നതാണ്. വിവാഹിതരായ സഹോദരിമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും സമ്മേളനത്തിനുണ്ടെന്ന് അസോസിയേഷനുവേണ്ടി നൈനാന്‍ ജെ പൂവത്തൂര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 610 931 3593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.