You are Here : Home / USA News

ആളൊരുങ്ങി, അരങ്ങൊരുങ്ങി-ഫാമിലി കോണ്‍ഫറന്‍സിന് ഇന്നു തുടക്കം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 15, 2015 11:35 hrs UTC

ന്യൂയോര്‍ക്ക്: ആത്മവിശുദ്ധിയുടെ അനുഭവങ്ങള്‍ തേടിയും സാഹോദര്യത്തിന്റെ കണ്ണികളാവുന്നതിനും സഭയോടും ഭദ്രാസനത്തോടുമുള്ള കൂറും പ്രതിബദ്ധതയും ഉറപ്പിക്കുന്നതിനുമായി വിശ്വാസസമൂഹം എലന്‍വില്ലിലെ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലെത്തിത്തുടങ്ങി.
രജിസ്‌ട്രേഷന്‍ ബൂത്ത് രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചു. കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളില്‍ പലരും ചൊവ്വാഴ്ച മുതല്‍ തന്നെ ഓണേഴ്‌സ് ഹേവനില്‍ ക്യാമ്പ് ചെയ്തു ക്രമീകരണങ്ങള്‍ ചെയ്തു വരികയായിരുന്നു.
മുഖ്യപ്രാസംഗികനായ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഓണേഴ്‌സ് ഹേവനിലേയ്ക്കുള്ള യാത്രയിലാണ്. കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും ഭക്തിഗാന ഗായിക അഞ്ജു ജോസഫും വൈകുന്നേരത്തോടെ എത്തും. ഏഷ്യാനെറ്റ്, കൈരളി പ്രവാസി ചാനല്‍ എന്നിവയുടെ പ്രതിനിധികള്‍ ഉദ്ഘാടന ദിവസ പരിപാടികള്‍ കവര്‍ ചെയ്യും. ഓര്‍ത്തഡോക്‌സ് ടിവി നാലു ദിവസത്തെ പരിപാടികള്‍ മുഴുവനായും കവര്‍ ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.