You are Here : Home / USA News

പരുമല ഇന്റര്‍ നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണത്തിന് MOCF സഹായ നിധി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, July 15, 2015 10:56 hrs UTC

ഫിലഡല്‍ഫിയ: പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍ നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിലെ ഏതാനും മുറികള്‍ എം ഓ സി എഫ് സ്‌പോണ്‍സര്‍ ചെയ്തു. ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ഐക്യവേദിയാണ് എം ഓ സി എഫ് (മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ ഫെലോഷിപ് ഇന്‍ പെന്‍സില്‍വേനിയാ).

എം ഓ സി എഫിന്റെ ആഭിമുഖത്തില്‍ പ്രശസ്ത ഗായകരായ ജെ എം രാജുവും ലതാ രാജുവും (ചെന്നൈ) നേതൃത്വം നല്കിയ ക്രിസ്തീയ ഗാനമേള ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ ജൂലയ് നാലിന് അവതരിപ്പിച്ചാണ് ഫണ്‍ട്് സമാഹരിച്ചത്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ഗാനമേളയ്ക്ക് തിരി തെളിച്ചു.

പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍ നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണത്തിനുവേണ്‍ടി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയ്ക്ക് പതിനാറായിരം ഡോളറിന്റെ സഹായ ഫണ്‍ട്് എം ഓ സി എഫ് പ്രസിഡന്റ് കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ കൈമാറി. എം ഓ സി എഫ് സെക്രട്ടറി ഫീലിപ്പോസ് ചെറിയാനും ട്രഷറാര്‍ ജോണ്‍ പണിക്കരും നടപടികള്‍ ഏകോപിപ്പിച്ചു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ നിക്കോളോവോസ്സ് തിരുമേനി, വൈദിക ട്രസ്റ്റി റവ. ഡോ. ജോണ്‍ ഏബ്രഹാം കോനാട്, ഫാ. എം. കെ കുര്യാക്കോസ് (ഡയോസിഷന്‍ സെക്രെട്ടറി& വികാര്‍, സെന്റ് തോമസ് ഇന്ത്യന്‍ ചര്‍ച്ച്), ഫാ. കെ.കെ. ജോണ്‍ (സെന്റ് തോമസ് മലങ്കര ചര്‍ച്ച്), ഫാ. ഷിബു മത്തായി (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്), ഫാ. ജോണ്‍സണ്‍ സി ജോണ്‍ (സെന്റ് തോമസ് ചര്‍ച്ച്, വാഷിങ്ങ്ടന്‍ ഡി സി), ഫാ. കുര്യാക്കോസ് -സിബി-വര്‍ഗിസ് (സെന്റ് ജോണ്‍സ് ചര്‍ച്ച്), ഫാ. ഗിവര്‍ഗിസ് കെ ജോണ്‍ (അസ്സിസ്റ്റന്റ് വികാര്‍, സെന്റ് തോമസ് ഇന്റ്യന്‍ ചര്‍ച്ച്) എന്നിവരും എം ഓ സി എഫ് പ്രതിനിധികളായ ജോര്‍ജ്കുട്ടി വര്‍ഗിസ്, ജോര്‍ജ് എം മാത്യൂ, തോമസ്‌കുട്ടി വര്‍ഗിസ്, അലക്‌സാണ്ഡര്‍ വര്‍ഗിസ് എന്നിവരും യോഗ വേദിയില്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.