You are Here : Home / USA News

സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സംഗമത്തിന് ഹൂസ്റ്റണ്‍ ഒരുങ്ങി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, July 20, 2015 11:51 hrs UTC

ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 12മത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 വ്യാഴാഴ്ച മുതല്‍ 26 ഞായര്‍ വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. വളരെ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനായ് ഒരുക്കിയിരിക്കുന്നത്. 'ഠീ ടലലസ മിറ ീേ ളശിറ' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന് ചിന്താവിഷയം. 20 വര്‍ഷത്തെ ചരിത്രവുമായി ആത്മീയ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ആദ്യമായാണ് ഇടവക മിഷന്‍ ഭദ്രാസന സമ്മേളനത്തിന് വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ഡോ.വിനോ ഡാനിയേല്‍(ഫിലാഡല്‍ഫിയ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറില്‍ അധികം സഭാ വിശ്വാസികല്‍ കോണ്‍ഫ്രന്‍സിന് പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 4 മണിയോടു കൂടി കോണ്‍ഫ്രന്‍സിന്റെ റജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ കോണ്‍ഫ്രന്‍സിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കും. അഭി. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നല്‍കുന്ന സമ്മേളനത്തിന് ആഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ്.റവ. നോബിള്‍ ഫിലിപ്പ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ്, സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന വൈസ്.പ്രസിഡന്റ് റവ.വിജി. വര്‍ഗീസ്, കൗണ്‍സില്‍ അംഗങ്ങള്‍ ആയ റോയ് സി. തോമസ്, വര്‍ഗീസ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. കോണ്‍ഫ്രന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ബിഷപ്പ് റൈററ്.റവ.നോബിള്‍ ഫിലിപ്പ് നിര്‍വഹിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന തുക മുംബൈ നവജീവന്‍ സെന്ററില്‍ പുതിയ പദ്ധതികള്‍ക്കായി ചിലവഴിക്കുന്നു. തിരുവചന പഠനം, സെമിനാറുകള്‍, മിഷന്‍ ക്ലാസുകള്‍, ഗാനപരിശീലനം, അനുഗ്രഹീതമായ ആരാധന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രത്യേകതകള്‍ ആണ്.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഭി. തിയഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ പ്രസിഡന്റ് റവ.ഡോ.സജു മാത്യു, അസോ.വികാരി. റവ. ജോണ്‍സന്‍ തോമസ് ഉണ്ണിത്താന്‍, കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരോടൊപ്പം രാജന്‍ ഡാനിയേല്‍(റെജിസ്‌ട്രേഷന്‍), ജോസ്.പി.ജോര്‍ജ്(സുവനീര്‍), ജോസഫ് ചാണ്ടി(റിസപ്ഷന്‍), സാം തോമസ്, കുഞ്ഞമ്മ എബ്രഹാം(പ്രയര്‍ സെല്‍), ജോസഫൈന്‍ ഈപ്പന്‍(മെഡിക്കല്‍), വര്‍ഗീസ്.കെ.ഇടിക്കുള, തോമസ് വര്‍ഗീസ് (ഫൈനാന്‍സ്), സഖറിയ കോശി(പബ്ലിസിറ്റി), മറിയാമ്മ ഉമ്മന്‍(ഏന്റര്‍ടയന്‍മെന്റ്), തോമസ് തൈപറമ്പില്‍(ഫുഡ്), റെജി.വി.കുര്യന്‍(അക്കോമൊഡേഷന്‍), മാത്യു വര്‍ഗീസ്(ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ടി.വി.മാത്യു(സേഫ്റ്റി), എം.എ.വര്‍ഗീസ്(ഗായക സംഘം), ജോയ് ഈപ്പന്‍(വര്‍ഷിപ്പ്), സാബന്‍ സാം(സ്‌റ്റേജ്), സജു കോട്ടയം(സൗണ്ട്), ജോണ്‍സന്‍ വര്‍ഗീസ്(വീഡീയോ) എന്നിവര്‍ വിവിധ സബ്കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഡോ.സജു മാത്യു(832) 660 4281
റെജി വര്‍ഗീസ്(281) 650 9630
കോണ്‍ഫ്രന്‍സ് മീഡിയ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.