You are Here : Home / USA News

കാതോലിക്കേറ്റിന്റെ പ്രൗഢി വെളിവാക്കി കാതോലിക്കാദിന വിഹിതം പരിശുദ്ധ ബാവാ ഏറ്റുവാങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 21, 2015 11:27 hrs UTC

ഡാളസ്‌: ഭദ്രാസനങ്ങളിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിനു പിന്നില്‍ കാതോലിക്കാ നിധിശേഖരണം ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണെന്നും, സഭാ മക്കളെ നേരിട്ടു കാണുകയും അവരുടെ വാക്കുകള്‍ ശ്രവിക്കുകയുമാണ്‌ കാതോലിക്കാ നിധിശേഖരണത്തോടനുബന്ധിച്ചുള്ള ഈ സന്ദര്‍ശനത്തിനു പിന്നിലുള്ള പ്രമുഖമായ ലക്ഷ്യമെന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. 1975-ല്‍ പരിശുദ്ധ വട്ടക്കുന്നേല്‍ ബാവാ സഭാ മക്കളെ അവരുടെ സ്ഥലത്തെത്തി കാണുന്ന പതിവ്‌ താന്‍ തുടരുമെന്ന്‌ ബാവാ കൂട്ടിച്ചേര്‍ത്തു. ഡാളസിലെ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ജൂലൈ എട്ടാം തീയതി ചേര്‍ന്ന സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കാതോലിക്കാ നിധിശേഖരണത്തിന്റെ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

 

സഭാ വൈദീക ട്രസ്റ്റി റവ.ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോമി പൈങ്ങോലില്‍, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ റവ.ഫാ. രാജു ദാനിയേല്‍, തോമസ്‌ രാജന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, കാതോലിക്കാ ബവയുടെ സെക്രട്ടറി ഫാ. ജിന്‍സ്‌ ജോണ്‍സണ്‍ എന്നിവര്‍ സമ്മേളനം വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചു. നല്‍കിയ തുകയുടെ രസീത്‌ അതാത്‌ ഇടവക വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന്‌ പരിശുദ്ധ ബാവയില്‍ നിന്നും സ്വീകരിച്ചു. സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും 1.5 ലക്ഷം ഡോളര്‍ പരിശുദ്ധ ബാവാ തിരുമേനി ഏറ്റവാങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.