You are Here : Home / USA News

ഫാ. റോയി മൂലേച്ചാലിലിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌

Text Size  

Story Dated: Tuesday, July 21, 2015 11:29 hrs UTC

ബീനാ വള്ളിക്കളം

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ രണ്ടു വര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം ഡിട്രോയിറ്റ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. റോയി മൂലേച്ചാലിലിനു സമുചിതമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ജൂലൈ 12-ന്‌ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം ഇടവക ജനത ഒന്നായി റോയി അച്ചന്റെ സേവനങ്ങള്‍ക്ക്‌ നന്ദി പറയുകയും, ആശംസകള്‍ നേരുകയും ചെയ്‌തു. ജൂലൈ 16-ന്‌ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ്‌ സമ്മേളനം മാര്‍ ജോയി ആലപ്പാട്ട്‌, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ദേവാലയ വികാരി ഫാ. അബ്രഹാം മുത്തോലത്ത്‌, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, സീറോ മലങ്കര ഇടവക വികാരി ഫാ. ബാബു മഠത്തിപ്പറമ്പില്‍ എന്നിവരുടെ സാന്നിധ്യത്താല്‍ മനോഹരമായി.

 

ഇടവകയുടെ ഉന്നമനത്തിനും, വ്യക്തികളുടെ ആത്മീയ ജീവതത്തിന്റെ പുരോഗതിക്കും റോയി അച്ചന്‍ നല്‍കിയ സേവനങ്ങളെ ഓര്‍ത്ത്‌ നന്ദി പറഞ്ഞ ഏവരും പുതിയ അജഗണങ്ങള്‍ക്കിടിയിലും ദൈവേഷ്‌ടം നിറവേറ്റാന്‍ അച്ചന്‌ കഴിയട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു. നല്ല വാക്കുകള്‍ക്കും മംഗളങ്ങള്‍ക്കും നന്ദി പറഞ്ഞ റോയി അച്ചന്‍ ഏവരുടേയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടു. യോഗത്തിനുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ജൂലൈ 18-ന്‌ ശനിയാഴ്‌ച അമ്പതോളം ഇടവകാംഗങ്ങള്‍ റോയി അച്ചനെ പുതിയ കര്‍മ്മവേദിയായ ഡിട്രോയിറ്റേലേക്ക്‌ പ്രത്യേകം ഏര്‍പ്പെടുത്തിയ ബസ്സില്‍ അനുഗമിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.