You are Here : Home / USA News

ന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

Text Size  

Story Dated: Tuesday, July 21, 2015 11:45 hrs UTC

ന്യൂയോര്‍ക്ക്‌ : മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്ക്‌ ലിന്‍, ക്യൂന്‍സ്‌, ലോങ്ങ്‌ അയലന്റ്‌റ്‌ എന്നിവിടങ്ങളിലെ പത്ത്‌ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2015ലെ അവധിക്കാല ബൈബിള്‍ ക്ലാസുകളായ ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ഓ.വി.ബി.എസ്‌.) ജൂലൈ 9,10 11 തീയതികളില്‍ ഫ്‌ലോറല്‍പാര്‍ക്ക്‌ ചെറിലൈന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടന്നു. `ഉയരത്തിലുള്ളത്‌ അന്വേഷിപ്പിന്‍'(കൊലോസ്യര്‍ 3 :1) എന്നതായിരുന്നു ചിന്താവിഷയം.

വിവിധ ഇടവകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 അംഗ ഗായക സംഘം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗാനപരിശീലനത്തിന്‌ നേതൃത്വം നല്‍കി. പ്രാരംഭ സമ്മേളനം വെരി.റെവ. പി.എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്‌തു. വിവിധ ഇടവകളില്‍ നിന്ന്‌ 240 വിദ്യാര്‍ത്ഥികളും 60 അധ്യാപകരും മൂന്ന്‌ ദിവസങ്ങളിലായി നടന്ന ഓ.വി.ബി.എസില്‍ പങ്കെടുത്തു

സണ്ടേസ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനയായ വിദ്യാര്‍ത്ഥിയെ സഹായിക്കുവാനായി സമാഹരിച്ച ചാരിറ്റി ഫണ്ട്‌ വെരി.റെവ. പി എസ്‌ പൌലോസ്‌ ആദായി കോര്‍ എപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോയ്‌സ്‌ പാപ്പന്‍, ഫാ.അജു മാത്യു, ഫാ.ഗ്രിഗറി വര്‍ഗീസ്‌, മിസിസ്‌ ആലീസ്‌ ഈപ്പന്‍ എന്നിവര്‍ ഓ.വി.ബി.എസിന്‌ നേതൃത്വം നല്‍കി.ഓ.വി.ബി.എസ്‌ വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ റാലിയോടുകൂടി ആരംഭിച്ച സമാപന ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.