You are Here : Home / USA News

ഇന്‍ലന്റ്‌ എമ്പയര്‍ പിക്‌നിക്ക്‌ അവിസ്‌മരണീയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 21, 2015 11:02 hrs UTC

ലോസ്‌ആഞ്ചലസ്‌: സാന്‍ ബര്‍നാഡിനോ കൗണ്ടി മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന്‌ ശനിയാഴ്‌ച `ഈസ്റ്റ്‌ ഹൈലാന്റ്‌ റാഞ്ച്‌ അസോസിയേഷന്‍ പാര്‍ക്കില്‍' നടന്ന പിക്‌നിക്ക്‌ വന്‍ വിജയമായി. സാന്‍ ബര്‍നാഡിനോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയധികം പേര്‍ കുടുംബസമേതം പിക്‌നിക്കില്‍ പങ്കെടുത്തു. ഫാ. ബിജു മണ്‌ഡപം എസ്‌.വി.ഡി പ്രാര്‍ത്ഥനാശംസകളോടെ പിക്‌നിക്കിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വകാല സ്‌മരണകളും, സുഹൃദ്‌ ബന്ധങ്ങളും പങ്കുവെയ്‌ക്കുന്നതിനു സുവര്‍ണ്ണാവസരം ഒരുക്കിയ പിക്‌നിക്കിനു നേതൃത്വം നല്‍കിയത്‌ മാത്യു കൊച്ചുപുരയ്‌ക്കല്‍, ബൈജു വിതയത്തില്‍, സജി കടപ്പാട്ടില്‍ എന്നിവരായിരുന്നു. പിക്‌നിക്കിനോടനുബന്ധിച്ച്‌ തടാകത്തില്‍ മീന്‍പിടുത്തം നടത്തിയത്‌ എല്ലാവര്‍ക്കും പുതിയ അനുഭവമായിരുന്നു. വിവിധ കായിക മത്സരങ്ങളോടൊപ്പം വോളിബോള്‍, കബഡി മത്സരങ്ങളും ആവേശഭരിതമായിരുന്നു. ബെന്നി മറ്റപ്പള്ളില്‍, അഖില്‍ പള്ളിപ്പുറത്ത്‌ എന്നിവര്‍ വോളിബോള്‍ മത്സരം നിയന്ത്രിച്ചു. പുരുഷന്മാരുടെ കബഡി കളിയില്‍ ജോതിഷ്‌ പൂതംപാറ, റിന്റോ കുര്യന്‍ എന്നിവരും വനിതകളുടെ കബഡികളിയില്‍ ലാലി മറ്റപ്പള്ളി, മേഴ്‌സി ജോയ്‌ പൂതംപാറ എന്നിവരും നേതൃത്വം നല്‍കി. പിക്‌നിക്കിന്റെ ആദ്യാവസാനംവരെ വിഭവമസൃദ്ധമായ ബാര്‍ബിക്യൂ, കുട്ടികള്‍ക്കുള്ള ഭക്ഷണം, സസ്യേതര വിഭവങ്ങള്‍ എന്നിവ തയാറാക്കിയത്‌ ജോയി കുര്യന്‍, ബിനു ജോസഫ്‌ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു. സജി പിറവം ദൃശ്യങ്ങള്‍ പകര്‍ത്തി. മാത്യു കൊച്ചുപുരയ്‌ക്കല്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.