You are Here : Home / USA News

സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ കുടുംബ സമ്മേളനത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, July 22, 2015 11:47 hrs UTC

താമ്പാ: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം സതേണ്‍ റീജണല്‍ കുടുംബ സമ്മേളനത്തിന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്‌ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. താമ്പാ സെന്റ്. മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ഇടവക ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ റജിസ്‌ട്രേഷന്‍ ഉത്ഘാടനവും, ലോഗോ പ്രകാശനവും സെന്റ് മാര്‍ക്ക്‌സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വികാരി റവ.ജോയ്കുട്ടി ദാനിയേല്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് Srmtfcc2015.com ന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു. സമ്മേളനത്തിന്റെ ആദ്യ റജിസ്‌ട്രേഷനുകള്‍ എബ്രഹാം. പി.ചാക്കോ, ജോണ്‍ ഫിലിപ്പോസ്, ഉമ്മന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത അലക്‌സ് ചാണ്ടിയെയും, വെബ്‌സൈറ്റ് രൂപകല്പന ചെയ്ത ബിനു ഈപ്പനെയും മീറ്റിങ്ങില്‍ അനുമോദിച്ചു. 'നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളന ചിന്താവിഷയം.
 
 
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് റീജണിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ അണിയിച്ചൊരുക്കുന്ന 'ക്വയര്‍ ഫെസ്റ്റ് 2015' നടത്തപ്പെടും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, ഫാ.ബോബി ജോസ്, കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രശസ്തരായ വ്യക്തികളും സമ്മേളനത്തിന് നേതൃത്വം നല്‍കും. സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ കുടുംബ സംഗമത്തിന്റെ വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ആത്മീയ സംഗമത്തിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി വിവധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. സതേണ്‍ റീജണല്‍ മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ജോയിക്കുട്ടി ഡാനിയേല്‍- (813) 562-3793
മാത്യു തോമസ്(മോനച്ചന്‍)- (813) 393-8957
website : srmtfcc2015.com

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.