You are Here : Home / USA News

കുട്ടികള്‍ക്ക് ഇരട്ട പൗരത്വത്തിനുള്ള ദേവയാനിയുടെ അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 23, 2015 10:31 hrs UTC

ന്യു ഡല്‍ഹി: ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറുകയും അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്തവര്‍, ഇന്ത്യയില്‍ തിരിച്ചു വന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതു ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ജോലിക്കാരിയുടെ വിസയില്‍ കൃത്യമം നടത്തിയെന്നാരോപിച്ചു അറസ്റ്റ് ചെയപ്പെട്ട ന്യൂയോര്‍ക്ക് മുന്‍ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി കോബ്രഗേഡെയുടെ കുട്ടികള്‍ ഇന്ത്യന്‍ പാസ് പോര്‍ട്ടിന് സമര്‍പ്പിച്ച അപേക്ഷ തളളികൊണ്ടാണ് ഉത്തരവ്.

ദേവയാനിയുടെ മക്കള്‍ മുംബയിലാണു ജനിച്ചത്. എന്നാല്‍ ഭര്‍ത്താവ് അമേരിക്കന്‍ പൗരനാണെന്നതിനാല്‍ മക്കള്‍ക്ക് പിന്നീടു യു.എസ്. പാസ്‌പോര്‍ട്ട് എടുത്തു. അമേരിക്കന്‍ പൗരന്റെ മക്കളെന്ന നിലക്ക് അവര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനു അര്‍ഹതയുണ്ട്. പക്ഷെ ഇക്കാര്യം മറച്ചു വച്ച് കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൂടി എടുക്കുകയായിരുന്നു.

ഇതറിഞ്ഞതിനെത്തുടര്‍ന്ന് കുട്ടികളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇതിനെ ദേവയാനി ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.തങ്ങളൊടു വിശദീകരണം പോലും ചോദിക്കാതെയാണു പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നും അതു സ്വാഭാവിക നീതിക്കു നിരക്കുന്നതല്ലെന്നും അവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ ദേവയാനി രണ്ട് പെണ്‍മക്കള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ദേവയാനിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും വിദേശകാര്യവകുപ്പ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അടുത്തയിടക്ക് പ്രധാന തസ്തികയില്‍ അവരെ നിയമിച്ചുവെങ്കിലും അവര്‍ക്ക് എതിരായ നടപടികള്‍ തുടരുന്നു എന്ന സൂചനയാണു ഇതു നല്‍കുന്നത്.

കേസിന്റെ പശ്ചാത്തലത്തിലണു അവര്‍ വീണ്ടും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി ആഭ്യന്തര വകുപ്പിനു അപേക്ഷ നല്‍കിയത്.

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമാണ് അമേരിക്കന്‍ പാസ്‌പോര്‍ട്ടെന്നും, ഇന്ത്യയില്‍ താമസിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് (ഇരട്ട പൗരത്വം) അര്‍ഹതയുണ്ടെന്നുമുളള വാദമാണ് ആഭ്യന്തര വകുപ്പ് തളളികളഞ്ഞത്.

വിദേശ നയതന്ത്ര പ്രതിനിധികളുടെ മക്കള്‍ക്ക് വിദേശ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഇന്ത്യയില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി. പക്ഷെ ഇതു ഇന്ത്യക്കു പുറത്തു ജനിക്കുന്നവര്‍ക്കാണു. ദേവയാനിയുടെ കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍ തന്നെ ആണെന്നു ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.

ഉദാഹരണത്തിനു ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അമേരിക്കയില്‍ കുട്ടി ജനിച്ചാല്‍ ആ കുട്ടിക്ക് അമേരിക്കന്‍ പൗരത്വത്തിനു അര്‍ഹതയുണ്ട്. പക്ഷെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും അപെക്ഷിക്കാം.
ദേവയാനിയുടെ ഭര്‍ത്താവ് അമേരിക്കക്കാരനായതിനാല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെങ്കിലും അവര്‍ക്ക് അമേരിക്കന്‍ പൗരത്വത്തിനു അര്‍ഹതയുണ്ട്. അപ്പോല്‍ പിന്നെ വിദേശത്തു ജനിച്ചാലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൂടി നല്‍കൂ എന്നു ആഭ്യന്തര വകുപ്പ് നിര്‍ദേശിക്കുന്നതില്‍ ചിന്താക്കുഴപ്പവും നിലനില്‍ക്കുന്നു.

എന്തായാലും അമേരിക്കന്‍ പൗരത്വം മറച്ചുവെച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത് കുറ്റകരമാണെന്നു ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.