You are Here : Home / USA News

ഫെയ്ത്ത് ഫൌണ്ടേഷൻ കാനഡ ,ഷെയർ & കെയർ പദ്ധതി - 2015 തുടക്കം കുറിച്ചു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Friday, July 24, 2015 01:33 hrs UTC

കാനഡ :ഫെയ്ത്ത് ഫൌണ്ടേഷൻ കാനഡ ഷെയർ & കെയർ പദ്ധതി - 2015 തുടക്കം കുറിച്ചു .കഴിഞ്ഞ 4 വർഷങ്ങൾ ആയി കേരളത്തിലെ നിർധന മേഘലയിലെ ജനങ്ങൾകിടയിൽ സഹായ ഹസ്തം ആയി പ്രവര്ത്തിച്ചു വരുന്ന ഫെയ്ത്ത് ഫൌണ്ടേഷന്റെ ഈ വർഷത്തെ പ്രവര്ത്തന പരിപാടികൾ പ്രഘ്യാപിച്ചു .മുൻ വര്ഷങ്ങളിലെ പോലെ തന്നെ ഓണക്കാലത്ത് നല്കിവരാരുള്ള ഭക്ഷണം,വസ്ത്രം,മരുന്ന് എന്നിവയുടെ വിതരണം കഴിവതും എല്ലാ ജില്ലകളിലും നടപ്പാക്കാൻ കമ്മിറ്റി തീരുമാനിച്ചു.ഇതിലേക്കായി വേണ്ടുന്ന സന്നദ്ധ പ്രവർത്തകരെയും ,സംഗടനകളെയും ചുമതലപ്പെടുത്തി . 2014-ലെ കാശ്മീർ പ്രളയ ഭാതിത പ്രദേശത്തെ സഹായ പ്രവർതങ്ങൽകു എറണാകുളം കളക്ടറും ,നെഹ്‌റു റോസ്ഗാർ യോജനയും ഫൌണ്ടേഷനെ പ്രത്യേകം അനുമൊദിചിരുന്നു .കൂടാതെ,കോന്നി,വയനാട്,അട്ടപ്പാടി മേഘലകളിലെ ആദിവാസി മേഘലകളിലെ പ്രവർത്തനങ്ങൾ ഈ വര്ഷവും തുടരാൻ തീരുമാനിച്ചു. കാനഡയിലെ വിവിധ ആരോഗ്യ സംഗടനകളുടെ സന്നദ്ധ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവര്ത്തിക്കുവാനുള്ള അംഗീകാരം നേടി എടുത്തതു കൂടാതെ ബ്ലഡ് ,ഓർഗൻ ,ടിഷ്യു ,ദാനം നടത്തുന്നതിൽ അംഗീകാരം നേടുന്നതിൽ മറ്റു മലയാളി സംഗടനകളെ കൂടി സഹായിച്ചു വരുന്നു.കാനഡയിലെ കാൻസർ ഫൌണ്ടേഷൻ ,കനേഡിയൻ ബ്ലഡ് സർവിസെസ് ,കിഡ്നി ഫൗന്ദെഷൻ,ഹാര്ട്ട് ഫൌണ്ടെഷൻ ,ഡയബറ്റിക്ക് കെയർ എന്നീ മേഘലകളിൽ ഇവൻറുകൾ നടത്താനുള്ള അന്ഗീകാരവും ലഭിച്ചിട്ടുണ്ട് .സംഗടന 20 -ൽ അധികം വിഷയങ്ങളെ ആസ്പദമാക്കി പഠന സെമിനാറുകൾ ,വിദ്യാഭ്യാസ സഹായം,സ്കോളർഷിപുകൽ ,ഹരിത വിദ്യാലയ പദ്ധതി,കുട്ടികളുടെ FM റേഡിയോ ,റീഡിംഗ് ക്ലബ് ,സൗജന്യ കമ്പ്യൂട്ടെർ സ്കൂൾ എന്നിവ നടത്തി വരുന്നു . ഷെയർ & കെയർ പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്‌പര്യം ഉള്ളവർ താഴെ കാണുന്ന ഇമെയിലിൽ ബന്ധപ്പെടുക : jayasankar@hotmail.ca

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.