You are Here : Home / USA News

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസത്തെ തിരുനാളിനു ഞായാറാഴ്ച സമാപനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 25, 2015 10:40 hrs UTC

കൊപ്പേല്‍ (ടെക്‌സാസ്) : ഭാരത കത്തോലിക്കാ സഭയിലെ പ്രഥമ വിശുദ്ധയും ഇടവക മധ്യസ്ഥയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ജൂലൈ 17 വെള്ളിയാഴ്ച കൊടിയേറ്റിയതോടെ ഉജ്വല തുടക്കം.
കൊടിയേറ്റിലും തുടര്‍ന്നുള്ള ദിനങ്ങളിലെ ഭക്തി സാന്ദ്രമായ തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ജൂലെ 26 നാണ് തിരുനാള്‍ സമാപിക്കുക.
ഇന്നലെ (ജൂലൈ 24 വെള്ളിയാഴ്ച) വൈകുന്നേരം വി. കുര്‍ബാനക്കും നോവേനക്കും ശേഷം സെന്റ് അല്‍ഫോന്‍സാ ഓഡി റ്റോറിയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപരിപാടികളായ 'ബട്ടര്‍ഫ്‌ലൈസ്' വര്‍ണ്ണശബളമായി.
ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ദിവ്യകാരുണ്യ ആരാധനയും , പരിശുദ്ധ ജപമാലയും , തുടര്‍ന്ന് ആഘോഷമായ റാസയും നടക്കും. റവ. ഫാ ജോര്‍ജ് എളംബശ്ശേരില്‍ , റവ ഫാ. ജോസ് കട്ടക്കര സിഎംഐ, റവ ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, റവ. ഫാ. അബ്രഹാം വാവോലിമേപ്പുറത്ത് എന്നിവര്‍ കാര്‍മികരായിരിക്കും. തുടര്‍ന്ന് കലാപരിപാടിയുടെ ഭാഗമായി ഡാലസ് സിംഫണി നയിക്കുന്ന ഗാനമേള ശനിയാഴ്ച രാത്രി 8 മണിക്ക്.
സമാപന ദിവസമായ ജൂലൈ 26 ഞായാറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാന വൈകുന്നേരം നാലരക്ക്. റവ ഫാ ടോം തോമസ് എംഎസ്എഫ്എസ് മുഖ്യകാര്‍മ്മികനായിരിക്കും. പള്ളി ചുറ്റിയുള്ള ആഘോഷമായ പ്രദക്ഷിണത്തിനും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിനും ശേഷം സ്‌നേഹവിരുന്നോടെയാണ് തിരുനാള്‍ സമാപിക്കുക.
കൈക്കാരന്മാരായക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചന്‍ ആലപ്പുറത്ത് , നൈജോ മാത്യു , പോള്‍ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ മോടിയാക്കുവാന്‍ നേതൃത്വം നല്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.