You are Here : Home / USA News

കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ഓഗസ്റ്റ് 29 ന്

Text Size  

Story Dated: Saturday, July 25, 2015 10:43 hrs UTC

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി യുടെ ഓണാഘോഷം 2015 ഓഗസ്റ്റ് 29 ശനിയാഴ്ച വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു, പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് ചടങ്ങ് ജൂലൈ 22 ബുധനാഴ്ച ബെര്‍ഗന്‍ഫീല്‍ഡില്‍ ഉള്ള ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്‌റൊറന്റ്‌റ്ല്‍ വച്ച് നടത്തപ്പെട്ടു, ഫോമ റീജിനല്‍ വൈസ് പ്രസിഡന്റും 2016 2018 ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയും ആയ ജിബി തോമസ് മുഖ്യ അതിഥി ആയിരുന്നു, കേരള സമാജം ഓഫ് ന്യൂജേഴ്‌സി യുടെ പ്രസിഡന്റ് ബോബി തോമസിന് ടിക്കറ്റ് കൈമാറി ജിബി തോമസ് ടിക്കറ്റ് കിക്ക് ഓഫ് നിര്‍വഹിച്ചു,
ഒഫീഷ്യല്‍ ഫ്‌ലയര്‍ പ്രകാശനവും തദവസരത്തില്‍ നടന്നു,കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയുടെ പ്രസിഡന്റ് ജയപ്രകാശ് കുളമ്പില്‍ സിറോ മലബാര്‍ കാത്തലിക് കൌണ്‍സില്‍ പ്രസിഡന്റ് സിറിയക് കുര്യന്‍ മാളിയേക്കലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു, ചടങ്ങില്‍ സെക്രട്ടറി സേവ്യര്‍ ജോസഫ്, ട്രഷറര്‍ ഡാലിയ ചന്ദ്രോത്ത്, സെബാസ്റ്റ്യന്‍ ജോസഫ്,ടോമി തോമസ്,സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍,അനു ചന്ദ്രോത്ത്, ഹരികുമാര്‍ രാജന്‍,അന്നമ്മ ജോസഫ്,ബിന്ധ്യ പ്രസാദ്,ബിന്ദു ബോബി, സനല്‍ മത്തായി, ജോമി വലിയകല്ലുംകല്‍,ഏഷ്യാനെറ്റ് ന്യൂസ് നു വേണ്ടി ഷിജോ പൗലോസ്, സംഗമം ന്യൂസിനു വേണ്ടി ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ പങ്കെടുത്തു.
 
ന്യൂജേഴ്‌സി ന്യൂ മില്‌ഫോര്‍ഡില്‍ ഉള്ള ദി ഫ്രഞ്ച് അമേരിക്കന്‍ അക്കാദമിയില്‍ വച്ച് ഓഗസ്റ്റ് 29 ശനിയാഴ് ച 12.30 ന് ആഘോഷ ചടങ്ങുകള്‍ ആരംഭിക്കും. ചെണ്ടമേളവും താലപ്പൊലിയും പുലികളിയും ഒക്കെ മാറ്റ് കൂട്ടുന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും, പ്രശസ്ത നര്‍ത്തകി ബിന്ധ്യ പ്രസാദിന്റെ നേത്രുത്വത്തില്‍ മയുര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ് , പ്രശസ്തരായ ഗായകര്‍ പങ്കെടുക്കുന്ന ഗാന മേള തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും, ഗ്രാന്‍ഡ് ഇന്ത്യന്‍ റസ്‌റൊറന്റ്‌റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യ പരിപാടിക്ക് മാറ്റ് കൂട്ടും,പ്രസ്തുത ചടങ്ങിലേ ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് ബോബി തോമസ് അറിയിച്ചു.
വാര്‍ത്ത : ജോസഫ് ഇടിക്കുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.