You are Here : Home / USA News

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ഫോന്‍സാ തിരുനാള്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, July 27, 2015 11:25 hrs UTC

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി. അല്‍ ഫോന്‍സാമ്മയുടെ തിരുനാള്‍ ആത്മീയ സായുജ്യമായി.
ചിക്കാഗോ രൂപതയുടെ ഡയോസിഷന്‍ യൂത്ത് അപ്പസ്‌തൊലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തില്‍ പറമ്പില്‍ , ഫൊറോനാ വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നിവര്‍ കാര്‍മ്മികരായി.
മനുഷ്യാത്മാവിന്റെ ദൈവ ഭക്തിയുടെ, സ്വയം ശൂന്യമാക്കി ദൈവ സ്‌നേഹത്താല്‍ നിറയുന്നതിന്റെ, അനുസരണത്തിന്റെ, ആത്മീയ സന്തോഷം തേടുമ്പോള്‍ ജഡമോഹ വ്യഗ്രതകള്‍ അപ്രസക്തമാകുന്നതിന്റെ, മനുഷ്യ സഹനത്തിന്റെ, പരസേവനത്തിന്റെ, പ്രാര്‍ത്ഥനയുടെ, ഭാരതീയ വനിതാ മേ•യുടെ, സീറോ മലബാര്‍ സഭയുടെ, കേരള മണ്ണിന്റെ എല്ലാം മഹത്തായ മാതൃകയാണ് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതമെ ന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാ. വിനോദ് മഠത്തില്‍പറമ്പില്‍ ഉദ്‌ഘോഷിച്ചു. അമേരിക്കയിലെ മൂല്യങ്ങള്‍ക്കുമേല്‍ അമൂല്യമായ ആത്മീയതകൊണ്ട് നമ്മുടെ ജീവിത ദൗത്യം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ അല്‍ഫോന്‍സാമ്മയുടെ ജീവിത മാതൃക പ്രചോദനമേകും.
സെന്റ് അല്‍ഫോന്‍സാ വാര്‍ഡ് അംഗങ്ങളായിരുന്നു തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരും, വാര്‍ഡ് പ്രസിഡന്റ് റോയി വര്‍ഗീസ്, വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, ട്രഷറാര്‍ സോജന്‍ പോള്‍ എന്നിവരും ഭക്തകര്‍മ്മങ്ങള്‍ക്ക് കാര്യദര്‍ശികളായി പ്രവര്‍ത്തിച്ചു. വി. കുര്‍ബാന, വി.അല്‍ ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച, പാച്ചോര്‍ എന്നീ ആരാധനാ-ഭക്ത-ക്രമങ്ങള്‍ തിരുനാള്‍ ആത്മീയ മിഴിവിന് അഴകും ആഴവുമേകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.