You are Here : Home / USA News

അല്‍ഫോന്‍സാ പുണ്യവതിയുടെ തിരുനാളിന് ഉജ്വല സമാപ്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, July 27, 2015 11:30 hrs UTC

ഡാലസ്: അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിനതത്തില്‍ സ്ഥാപിതമായ അമേരിക്കയിലെ കൊപ്പേല്‍ സെന്റ് അല്‌ഫോന്‌സാ ദേവാലയത്തില്‍ നടന്ന പുണ്യവതിയുടെ തിരുനാള്‍ ആഘോഷങ്ങള്ക്ക് ഉജ്വല സമാപ്തി.
ജൂലൈ 17 മുതല്‍ 26 വരെ പത്തു ദിവസം നീണ്ടു നിന്ന തിരുന്നാളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പ്രാര്‍ഥനാനിരതമായ ദിനങ്ങള്‍ക്കാണ് സെന്റ് അല്‍ഫോന്‍സാ ദേവാലയം കഴിഞ്ഞ പത്തുനാള്‍ സാക്ഷ്യം വഹിച്ചത്.
ലാളിത്യത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ പുണ്യവതിയുടെ തിരുനാള്‍ ഇടവകജനം ഭക്തിപ്രഭയില്‍ കൊണ്ടാടി. ദിവ്യകാരുണ്യ ആരാധനയും നോവേനയും വി. കുര്‍ബാനയും വചന സന്ദേശവും, ലദീഞ്ഞും നേര്‍ച്ചഭക്ഷണവും തിരുനാള്‍ ദിനങ്ങളില്‍ നടന്നു.
വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ 17 നു തിരുന്നാള്‍ കൊടിയേറ്റി. ഫാ. ജോണ്‍സ്റ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങലാണ് ദേവാലയത്തില്‍ ഒരുക്കിയത്. കൈക്കാരന്മാരായക്കാരന്മാരായ ജൂഡിഷ് മാത്യു, അപ്പച്ചന്‍ ആലപ്പുറത്ത്, നൈജോ മാത്യു , പോള്‍ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ,കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും വിവിധ ദിനങ്ങളിലെ തിരുനാളിന് നേതൃത്വം നല്കി.
25നു ശനിയാഴ്ച വൈകുന്നേരം റവ. ഫാ ജോര്‍ജ് എളംബശ്ശേരില്‍ , റവ ഫാ. ജോസ് കാട്ടാക്കര സിഎംഐ, റവ ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, റവ. ഫാ. എബ്രഹാം വാവോലിമേപ്പുറത്ത് എന്നിവര്‍ കാര്‍മികരായി റാസയര്‍പ്പിച്ചു.
പ്രധാന ദിവസമായ 26 ഞായറാഴ്ച നാലരക്ക് വൈകുന്നേരം ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. റവ ഫാ ടോം തോമസ് എംഎസ്എഫ്എസ് മുഖ്യകാര്‍മ്മികനായി. ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫ ജയിംസ് ജോസഫ് എസ്ഡിബി , റവ ഫാ. ജോസ് കാട്ടാക്കര സിഎംഐ, ഫാ. ബേബി ഷെപ്പേര്‍ഡ് സിഎംഐ, ഫാ. എ ബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍, ഫാ മാത്യു മേലേടത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ഫാ ടോം തോമസ് എംഎസ്എഫ്എസ് വചന സന്ദേശം നല്‍കി. സമര്‍പ്പിത ജീവിതം ത്യാഗത്തിന്റെയും സ്വയം പരിത്യജിക്കലിന്റെയും കണ്ണീരിന്റെയും രക്ത ചൊരിച്ചിലിന്റെയും ജീവിതമാണ്. യേശുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്‍ഫോന്‍സാ പുണ്യവതിയുടെ സഹനവും സമര്‍പ്പിത ജീവിതവും മാതൃകയാക്കി സ്വയം പരിത്യജിച്ചു കുരിശുമെടുത്തു യേശുവിന്റെ പിന്നാലെ അനുഗമിക്കണമെന്നു ഫാ ടോം. വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
വി. കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെയും മറ്റു വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണം നടന്നു. ചെണ്ടയും വാദ്യമേളവും അകമ്പടിയായി. ഫാ. ജോണ്‍സ്റ്റി നേര്‍ച്ചയുടെ ആശീര്‍വാദം നിര്‍വഹിച്ചു. നൊവേന, ലദീഞ്ഞ് ,പരിശുദ്ധ കുര്ബാനയുടെ ആശീര്‍വാദം എന്നിവയെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ച എന്നിവ നടന്നു. ഇടവകജനവും വിശ്വാസിസമൂഹവും പങ്കുചേര്‍ന്ന സ്‌നേഹവിരുന്നിനു ശേഷമാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷങ്ങള്ക്ക് സമാപനമായത്. ആന്‍സി സെബാസ്‌റ്യന്‍, സുജാത റോയി, ലതാ ബാബു, ലിസമ്മ കുഞ്ഞുമോന്‍, ജാന്‍സി വില്‍സന്‍, മേഴ്‌സി സിബി എന്നിവരായിരുന്നു ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.