You are Here : Home / USA News

മാര്‍ക്ക്‌ കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 28, 2015 02:37 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) 2015ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ്‌ കൗണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്‌. അപേക്ഷകന്‍ മാര്‍ക്കിന്റെ മെമ്പറും, സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആളും ആയിരിക്കണം. കൃഷിടിയത്തിന്റെ വലിപ്പം, വിവിധയിനം വിളകളുടെ മികവ്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ വിജയികളെ നിശ്ചയിക്കുന്നത്‌. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ സ്വന്തം പച്ചക്കറി തോട്ടത്തിന്റെ രണ്ട്‌ ഫോട്ടോ സഹിതം ഓഗസ്റ്റ്‌ 25ന്‌ മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്‌. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (marcny.org ) ലഭ്യമാണ്‌. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Coordinator, Karshaksaree Award, MARC - P.O . Box 27, Valley Cottage, N.Y 10989. കൂടാതെ contact@marcny.org എന്ന ഇമെയിലില്‍ കൂടിയും അപേക്ഷ അയയ്‌ക്കാവുന്നതാണ്‌. അസോസിയേഷന്‍ നിശ്ചയിക്കുന്ന ഒരു ജഡ്‌ജിംഗ്‌ പാനല്‍ അപേക്ഷകനെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കുന്നതാണ്‌. വിജയികളെ പ്രശംസാ ഫലകവും ക്യാഷ്‌ അവാര്‍ഡും നല്‍കി ആദരിക്കുന്നതാണ്‌. ഒന്നാമത്തെ വിജയിക്ക്‌ മാര്‍ക്കിന്റെ എവര്‍റോളിംഗ്‌ ട്രോഫിയും കൂടി നല്‍കുന്നതാണ്‌. സെപ്‌റ്റംബര്‍ അഞ്ചിന്‌ ശനിയാഴ്‌ച നടക്കുന്ന ഈവര്‍ത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ്‌ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ക്കിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ അലക്‌സ്‌ (845 893 4301), വിന്‍സെന്റ്‌ ജോണ്‍ (845 893 0507), ജോസ്‌ അക്കക്കാട്ട്‌ (845 461 1052), ജിജോ ആന്റണി (845 358 3503), സന്തോഷ്‌ വര്‍ഗീസ്‌ (201 345 9247). തോമസ്‌ അലക്‌സ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.