You are Here : Home / USA News

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക മാര്‍ ജെയിംസ്‌ തോപ്പില്‍ സന്ദര്‍ശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 11, 2015 10:02 hrs UTC

ഡിട്രോയിറ്റ്‌: ഓഗസ്റ്റ്‌ ഒമ്പതാം തീയതി ഞായറാഴ്‌ച കൊഹിമ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ്‌ തോപ്പില്‍ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സന്ദര്‍ശിച്ച്‌ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വി. കുര്‍ബ്ബാന മധ്യേ വി. ലൂക്കായുടെ സുവിശേഷത്തിലെ ലാസറിന്റേയും ധനികന്റേയും ഉപമയെ ആസ്‌പദമാക്കി നല്‍കിയ സന്ദേശം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു. നാഗാലാന്റിലെ കൊഹിമാരൂപതയിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും നടക്കുന്ന സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശ്വാസികളുമായി പിതാവ്‌ പങ്കുവെച്ചു. അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രമല്ല പ്രതികൂലമായ സാഹചര്യങ്ങളിലും നിങ്ങള്‍ യേശുവിനെ പങ്കുവെയ്‌ക്കണമെന്നും, പ്രേഷിത പ്രവര്‍ത്തനം ചെയ്യണമെന്നുമുള്ള വി.ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ ആഹ്വാനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പിതാവ്‌ പങ്കുവെച്ച അനുഭവങ്ങള്‍. മിഷിഗണിലെ പിതാവിന്റെ സന്ദര്‍ശനത്തിന്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയത്‌ കൈക്കാരന്മാരായ രാജു തൈമാലിലും, തമ്പി ചാഴിക്കാട്ടുമായിരുന്നു. ക്‌നാനായ സമുദായാംഗമെന്ന നിലയിലും സാര്‍വ്വത്രിക സഭയില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്യുന്ന മെത്രാനെന്ന നിലയിലും പിതാവിന്റെ സന്ദര്‍ശനം ഇടവക സമൂഹത്തിന്‌ വിശ്വാസത്തിന്റെ പുത്തനുണര്‍വ്‌ നല്‍കി. ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.