You are Here : Home / USA News

ശങ്കരത്തിൽ (ശങ്കരപുരി, ചന്ദ്രത്തിൽ) കുടുംബസംഗമം ഓഗസ്റ്റ് 22ന്

Text Size  

Story Dated: Tuesday, August 11, 2015 10:29 hrs UTC

ന്യൂയോർക്ക്∙ അതിപുരാതനമായ ശങ്കരത്തിൽ കുടുംബത്തിലെ നോർത്ത് അമേരിക്കയിലും കാനഡയിലുമായി വസിക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ഈ വർഷത്തെ ഏകദിന സ്നേഹ സംഗമം, 2015 ഓഗസ്റ്റ് 22 ശനിയാഴ്ച, ന്യൂയോർക്ക് ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (110 School House Road, Levittown, New York 11756) കുടുംബയോഗം പ്രസിഡന്റ് വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ നടത്തപ്പെടുന്നു. രാവിലെ 8.30 ന് വി. കുർബാന ഉണ്ടായിരിക്കും. കുടുംബാംഗങ്ങളായ റവ. ഫാ. ഫിലിപ്പ് ശങ്കരത്തിൽ, റവ. ഡോ. ഫാ. സി. കെ. രാജൻ, റവ. ഡോ. ഫാ. വർഗീസ് ഡാനിയേൽ, റവ. ഡീ. ജോൺ ശങ്കരത്തിൽ എന്നിവരുൾപ്പെടെ നിരവധി പേർ കുടുംബ സംഗമത്തിൽ സംബന്ധിക്കും. കുടുംബ ചരിത്രം, പിതാമഹന്മാരുടെ ജീവിതം, ക്രിസ്തീയ വിശ്വാസം എന്നീ വിഷയങ്ങളും ചർച്ച ചെയ്യുന്നതാണ്.

 

വിവിധ ശാഖകളിലും വിവിധ സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും കുടുംബ ചരിത്രം പഠിക്കുന്നതിനുമായി ഈ അവസരം പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിച്ചു കൊണ്ട് കുടുംബാംഗങ്ങൾ ഏവരെയും ഈ കുടുംബ സൗഹൃദസംഗമത്തിലേക്ക് പ്രാർഥനാപൂർവ്വം ക്ഷണിച്ചു കൊളളുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നവർക്ക് താമസ സൗകര്യങ്ങൾ ക്രമീകരിക്കണമെങ്കിൽ പ്രസിഡന്റിനെ അറിയിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : കുടുംബയോഗം പ്രസിഡന്റ് : വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പാ : 516 746 5086, 516 850 9213 revyohannan@gmail.com കുടുംബയോഗം സെക്രട്ടറി : സജീവ് ശങ്കരത്തിൽ : 267 767 4275, 215 698 2238 Sankarathil@yahoo.com ട്രഷറർ രാജു ശങ്കരത്തിൽ : 215 681 9852 പിആർഒ യോഹന്നാൻ ശങ്കരത്തിൽ : 215 778 0162

 

വാർത്ത∙ എൽസി യോഹന്നാൻ ശങ്കരത്തിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.