You are Here : Home / USA News

'ഹാര്‍മണി ഫെസ്റ്റിവല്‍' ന്റെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, August 12, 2015 09:56 hrs UTC

ഷിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ എക്യൂമിനിക്കല്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കലാമേള ഹാര്‍മണി ഫെസ്റ്റിവലിന്റെ റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി. ഓഗസ്റ്റ് 11ന് സെന്റ്. ജോര്‍ജ്ജ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന എക്യൂമിനിക്കല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ വെച്ച് പ്രസിഡന്റ് റവ.ഫാ.ദാനിയേല്‍ ജോര്‍ജ്, 'ഹാര്‍മണി ഫെസ്റ്റിവല്‍' കണ്‍വീനര്‍ ശ്രീമതി മറിയാമ്മ പിള്ള എന്നിവര്‍ ചേര്‍ന്ന് കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. എക്യൂമിനിക്കല്‍ കൗണ്‍സില്‍ വൈദീകരും, അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 12 ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ മത്സരങ്ങള്‍ നടത്തപ്പെടും. ഇതാദ്യമായാണ് എക്യൂമിനിക്കല്‍ കൗണ്‍സില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഹാര്‍മണി ഫെസ്റ്റിവല്‍ കൂടി വിവിധ സഭകളിലെ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ താലന്തുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി ലഭിക്കും.

 

വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തപ്പെടും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്കായി മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നു. പാട്ട്, ഡാന്‍സ്, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്‌സ്, ബൈബിള്‍ ക്വിസ്, ഉപകരണ സംഗീതം, ഫാന്‍സിഡ്രസ് എന്നീ ഇനങ്ങളില്‍ വ്യക്തിഗത മത്സരവും പാട്ട്, ഡാന്‍സ് എന്നീ ഇനങ്ങളില്‍ ഗ്രൂപ്പ് മത്സരവും നടത്തും. അഞ്ച് വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികള്‍ക്കായി പാട്ട്, കളറിംഗ്, പുഞ്ചിരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്യൂമിനിക്കല്‍ ഇടവകകളില്‍ നിന്നും മത്സരത്തിനുള്ള അപേക്ഷ ഫോറം, നിബന്ധങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ സുഗമായ നടത്തിപ്പിനായി റവ. ഷൈന്‍ മാത്യു(ചെയര്‍മാന്‍), മറിയാമ്മ പിള്ള(കണ്‍വീനര്‍), റവ.ബിനോയ് ജേക്കബ്, രജ്ഞന്‍ എബ്രഹാം, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി, മാത്യു, അച്ചന്‍ കുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്റോ കവലക്കല്‍, സിനില്‍ ഫിലിപ്പ്, ഡല്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അടങ്ങുന്ന സബ് കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോയിലെ 16 ഇടവകകളുടെ ആത്മീയ ഐക്യ വേദിയായ എക്യൂമിനിക്കല്‍ ഇടവകകളില്‍ നിന്നും മത്സരത്തിനുള്ള അപേക്ഷ ഫോറം, നിബന്ധനങ്ങള്‍, മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ.ഷൈന്‍ മാത്യു(ചെയര്‍മാന്‍), മറിയാമ്മ പിള്ള(കണ്‍വീനര്‍), റവ.ബിനോയ് ജേക്കബ്, രജ്ഞന്‍ എബ്രഹാം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ് പി.മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബെന്നി പരിമണം, ജോജോ മാത്യു, ആന്‌റോ കവലക്കല്‍, സിനില്‍ ഫിലിപ്പ്, ഡല്‍സി മാത്യു, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവര്‍ അടങ്ങുന്ന സബ് കമ്മറ്റി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോയിലെ 16 ഇടവകളുടെ ആത്മീയ ഐക്യവേദിയായ എക്യൂമിനിക്കല്‍ കൗണ്‍സിലിന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്(രക്ഷാധികാരി), റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ.സോനു വര്‍ഗീസ്(വൈ. പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍(സെക്രട്ടറി), മാത്യു മാപ്ലേറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ് പി. മാത്യു(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഷൈന്‍ മാത്യു-(847) 212-5787 മറിയാമ്മ പിള്ള-(847) 987-5184

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.