You are Here : Home / USA News

താമ്പാ അയ്യപ്പ ക്ഷേത്രത്തില്‍ രാമായണ പാരായണവും, പിതൃതര്‍പ്പണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 13, 2015 10:14 hrs UTC

റ്റാമ്പാ: ലോകമെമ്പാടുമുള്ള മലയാളികള്‍ പുണ്യമാസമായി ആചരിക്കുന്ന കര്‍ക്കിടകത്തില്‍ രാമായണ പാരായണവും, ശ്രവണവും പുരാതന കാലം മുതല്‍ നടത്തിവരുന്നു. കര്‍ക്കിടകത്തിലെ വാവുബലി പിതൃക്കുളുടെ മോക്ഷപ്രാപ്‌തിക്കായി നടത്തിവരുന്ന ചടങ്ങാണ്‌. ഈവര്‍ഷത്തെ കര്‍ക്കിടകവാവു ദിവസമായ ഓഗസ്റ്റ്‌ 14-ന്‌ റ്റാമ്പായിലെ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 9 മണിവരെ രാമായണ പാരായണവും, രാവിലെ 10.30 മുതല്‍ 12 വരെ വാവുബലി പിതൃതര്‍പ്പണ ചടങ്ങുകളും നടത്തപ്പെടും. ശ്രീഅയ്യപ്പക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികനായ രാധാകൃഷ്‌ണന്‍ നമ്പൂതിരിയോടൊപ്പം മയാമിയില്‍ നിന്നുള്ള ഗോപന്‍ നായരും, സുരേഷ്‌ നായരും കര്‍മ്മങ്ങളുടെ ആചാര്യന്മാരിയിരിക്കും.

 

ഇരുവരും കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഭാരവാഹികളാണ്‌. രാവിലെ 9 മുതല്‍ 10.30 വരെ രാമായണ പാരായണം, 10.30 മുതല്‍ 12 വരെ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം, 12 മുതല്‍ 1 വരെ രാമായണ പ്രഭാഷണം (സ്റ്റോറി സ്റ്റൈല്‍), 1 മുതല്‍ 2 വരെ ഉച്ചഭക്ഷണം, 2 മുതല്‍ 5 വരെ രാമായണ പാരായണം, 5 മുതല്‍ 6 വരെ രാമായണ കഥകള്‍, 6 മുതല്‍ 7 വരെ ഭജന, 7 മുതല്‍ 7.30 വരെ ലളിതസഹസ്രനാമം, 7.30 മുതല്‍ 8.30 വരെ ശ്രീരാമപട്ടാഭിഷേകം, 8.30-ന്‌ ഡിന്നര്‍ എന്നിവയാണ്‌ പരിപാടികള്‍. കര്‍ക്കിടക വാവുബലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 10 മണിക്കു മുമ്പായി ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123), പ്രദീപ്‌ മരുത്തുപ്പറമ്പില്‍ (201 742 2065). ശ്രീഅയ്യപ്പ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈവര്‍ഷംതന്നെ ആരംഭിക്കുന്നതാണ്‌. കേരളാ വാസ്‌തു അനുസരിച്ച്‌ പതിനെട്ട്‌ പടികളോടെ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മാതൃകയിലാണ്‌ ടാമ്പായിലെ ക്ഷേത്രനിര്‍മ്മാണം.

 

ക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡോ. രാധാകൃഷ്‌ണന്‍ (352 332 4907), രവി നായര്‍ (813 417 4781) എന്നിവരുമായി ബന്ധപ്പെടുക. ആത്മയുടെ (അസോസിയേഷന്‍ ഓഫ്‌ ടാമ്പാ ഹിന്ദു മലയാളീസ്‌) ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ക്ഷേത്രത്തില്‍ വച്ച്‌ രാമായണ പാരായണം നടത്തുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.