You are Here : Home / USA News

ഡി എം ഏയുടെ ഓണാഘോഷം ആഗസ്റ്റ് 22ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, August 13, 2015 10:43 hrs UTC

ഡിട്രോയിറ്റ്: 'മാവേലി നാടു വാണീടും കാലം.. മനുഷ്യരെല്ലാരും ഒന്ന് പോലെ...' അതേ ലെനിനും മാര്‍ക്‌സും സോഷ്യലിസം മലയാള മണ്ണില്‍ കൊണ്ടുവരുന്നതിന് അനേകം വ്യാഴവട്ടങ്ങള്‍ക്കു മുന്‍പേ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനുഷ്യരെല്ലാം ഒന്നാണെന്നും, ഉച്ചനീതി വ്യവസ്ഥകള്‍ക്ക് യാതൊരു സ്ഥാനവും മാനുഷിക ബന്ധങ്ങളില്ലെന്നും നമ്മെ പഠിപ്പിച്ച നമ്മുടെ മാവേലി തമ്പുരാന്റെ ഓര്‍മകളുമായി, തുമ്പയും തുളസിയും പൂവിളികളും സദ്യവട്ടങ്ങളുമായി വീണ്ടുമൊരു ഓണക്കാലം വരവായി. നാട്ടിലെന്ന പോലെ പ്രവാസികളുടേയും ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണിതു. ഒത്തു ചേരലുകളും, സദ്യ ഒരുക്കലും, സാംസ്‌കാരിക സംഘടനകളുടെ ഓണാഘോഷങ്ങളും, നാട്ടിലല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ പരിഹരിക്കനാകുന്നുണ്ട്. മൂന്നടി ഭൂമി ചോദിച്ച വാമനനു, മൂന്നാമത്തെ അടി സ്ഥലം കൊടുക്കനാകാതെ സ്വന്തം ശിരസ്സില്‍ ചവിട്ടിച്ചു പാതാളത്തിലേക്കു പോയ മഹാബലി തമ്പുരാന്‍ എല്ലാ ഓണക്കാലത്തും തന്റെ പ്രിയ പ്രജകളെ കാണാനെത്തുന്ന ഓണം, ലോകമലയാളികള്‍ ഭൂലോകത്തിന്റെ ഏതറ്റത്തും കാണം വിറ്റും ആഘോഷിക്കും. മിഷിഗണിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍, എല്ലാ വര്‍ഷങ്ങളിലെന്ന പോലെ ഈവര്‍ഷവും വ്യതസ്തങ്ങളായ ആഘോഷ പരിപാടികളുമായി ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്, അത്തപ്പൂക്കളവും, ഡിട്രോയിറ്റിലെ മലയാളി പെണ്‍കൊടികളുടെ തിരുവാതിരയും, ഓണപ്പാട്ടുകള്‍ക്കുമൊപ്പം ഡിട്രോയിറ്റിലെ ഏകദേശം 25ഓളം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി ഒരു 3 മണിക്കൂര്‍ നീണ്ട നാട്യ നൃത്ത കലാ രൂപമായ സുതലം ഒരുക്കുകയാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍. ആഗസ്റ്റ് 22ആം തീയതി ഉച്ചയ്ക്ക് വിവിധ തരം പായസങ്ങളോടു കൂടി തൂശനിലയില്‍ വിഭവ സമൃദ്ധമായ സദ്യക്ക് ശേഷമാണു കലാപരിപാടികള്‍ ആരംഭിക്കുന്നത്. ഡിട്രോയിറ്റിന്റെ വിവിധ ഭാഗങ്ങളിലായി പരിപാടികളുടെ പ്രാക്റ്റീസ് സെഷനുകള്‍, കോ ഓര്‍ഡീനേറ്റര്‍ ആയ രാജേഷ് നായരുടെ നേതൃത്വത്തില്‍ നടത്തപെട്ടു കൊണ്ടിരിക്കുകയാണ്. ഡിട്രോയിറ്റിലെ മലയാളികള്‍ക്ക് മാത്രമല്ല, ലോക്കല്‍ കമ്മ്യൂണിറ്റി സര്‍വീസ്സസുകളും അഡോപ്റ്റ് എ റോഡ് എന്ന പരിപാടിയിലൂടെ 5 മൈലോളം റോഡ് വൃത്തിയാക്കി കൊണ്ട് മാതൃകയാവുകയാണു ഡി എം എ. ഇതിനു നേതൃത്വം നല്കുന്നത് നോബിള്‍ തോമസ്സാണു. അതോടൊപ്പം നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലും ഡി എം എ മുന്‍പന്തിയിലാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സൈജന്‍ ജോസഫാണ്. ഈ പരിപാടികളില്‍ പങ്കെടുത്തു ഈ ഓണക്കാലം ഡി എം എയുമൊത്ത് ആഘോഷിക്കുവാന്‍ ഡി എം എ പ്രസിഡന്റ് റോജന്‍ തോമസ്സും, സെക്രട്ടറി ആകാശ് തോമസും, ട്രഷറാര്‍ ഷാജി തോമസും അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.dmausa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.