You are Here : Home / USA News

സാന്‍ അന്റോണിയോ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബനവീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 14, 2015 10:28 hrs UTC

സാന്‍അന്റോണിയോ, ടെക്‌സസ്‌: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നുനല്‍കൊണ്ടിക്കുന്ന ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ഓഗസ്റ്റ്‌ 14,15,16 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ (St. Thomas Syro Malabar Catholic Church, 8333 Bruan Rd, San Antonio, TX. 78254 ) കുടുംബവര്‍ഷത്തോടനുബന്ധിച്ച്‌ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. മൂന്നുവര്‍ഷത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചനശുശ്രൂഷയിലൂടെയും, ഗാനശുശ്രൂഷയിലൂടെയും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവി ഡയറക്‌ടര്‍കൂടിയായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശസ്‌ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ്‌ കരിമാത്തറ, ദൈവം വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി ഡൊമിനിക്‌, ആത്മീയ ഗാനരംഗത്ത്‌ ഏറെ അറിയപ്പെടുന്ന അഭിഷേകത്താല്‍ നിറയപ്പെട്ട ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണ്‌ ശുശ്രൂഷകള്‍ നയിക്കുന്നത്‌. ഓഗസ്റ്റ്‌ 14-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5.30 മുതല്‍ 9.30 വരേയും, 15-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയും, 16-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയുമാണ്‌ ധ്യാന സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന മൂന്നുദിവസത്തെ കുടുംബ നവീകരണ ആത്മാഭിഷേകധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സഭാവ്യത്യാസമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോര്‍ജ്‌ സി. ജോര്‍ജ്‌ (വികാരി സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ സാന്‍ അന്റോണിയോ), ബിനു ജോര്‍ജ്‌ (ട്രസ്റ്റി) 954 558 6952, പോള്‍സണ്‍ പൗലോസ്‌ (കോ -ട്രസ്റ്റി) 210 410 6242, ജോയ്‌ പോള്‍ (512 799 9274), ജിനോ ആന്റണി (561 713 8373). വെബ്‌സൈറ്റ്‌ : www.mariantvworld.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.