You are Here : Home / USA News

ടൊറന്റോ ക്‌നാനായ മിഷ്യന്‍ മിഡ്‌ലാന്റ്‌ തീര്‍ഥാടനം നടത്തി

Text Size  

Story Dated: Friday, August 14, 2015 10:31 hrs UTC

ടൊറന്റോ: കാനഡയിലെ പ്രശസ്‌തമായ മാര്‍ട്ടേഴ്‌സ്‌ ഷ്‌റൈന്‍ ദേവാലയത്തിലേക്ക്‌ മിഷന്‍ ചാപ്ലയിന്‍ റവ ഫാ ജോര്‍ജ്‌ പാറയിലിന്റെ നേതൃത്തത്തില്‍ തീര്‍ഥാടനം നടത്തുകയുണ്ടായി. കനേഡിയന്‍ മണ്ണില്‍ സുവിശേഷ വേലക്കിടയില്‍ രക്തസാക്ഷിത്വം വരിച്ച എട്ടു ജെസ്യൂട്ട്‌ വൈദികരുടെ സ്‌മരണാര്‍ത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക്‌ ഇതു രണ്ടാം തവണയാണു തീര്‍ഥാടനം സംഘടിപ്പികുന്നത്‌. ദേവേലയത്ത്‌തിനു പുറത്തു പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്നു മിഷന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു ദേവാലയത്തിലേക്ക്‌ പ്രദഷിണം നടത്തുകയുണ്ടായി. തുടര്‍ന്ന്‌ എല്ലാവരും വിശുദ്ധരുടെ തിരുശേഷിപ്പു വണങ്ങി മിഷനിലെ എല്ലാ കുടുംബങ്ങള്‍ക്കുവേണ്ടിയും മിഷന്‍ പരിഷായി ഉയര്‍ത്തപെടുന്നതിനു വേണ്ടിയും പ്രത്യേക മധ്യസ്ഥം അപേക്ഷിക്കുകയം ചെയ്‌തു. കൈക്കാരന്‍മാരായ ജോണ്‍ കുരുവിള അരയത്ത്‌, ജോബി ജോസഫ്‌ വലിയപുത്തന്‍പുരയില്‍ പാരിഷ്‌ കൌണ്‍സില്‍ അംഗങ്ങളായ ജോഷി ജോബ്‌ പാലതടത്തില്‍, ദീപു ഫിലിപ്പ്‌ മലയില്‍, ലിസ്സി തോമസ്‌ പൂങ്കാസ്സെരില്‍ എന്നിവര്‍ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.