You are Here : Home / USA News

ന്യൂയോര്‍ക്ക് നഗരത്തിലെ ഇന്ത്യാ ഡേ പരേഡില്‍ ശശി തരൂര്‍ എം പി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, August 14, 2015 10:43 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ചരിത്രം കുറിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യാ ഡേ പരേഡില്‍ (ആഗസ്റ്റ് 16) ശശി തരൂര്‍ എം പി , ഐ എന്‍ ഓ സി ദേശീയ സമിതിയുടെയും, ഐ എന്‍ ഓ സി കേരളാ (ഓ ഐ സി സി) ചാപ്റ്ററിന്റേയും ഭാരവാഹികളോടൊപ്പം പങ്കെടുക്കുന്നതാണ്. മലയാളി സമൂഹം തങ്ങളുടെ ശക്തിയും സാന്നിധ്യവും അറിയിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യ ദിന പരേഡ് എന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യാ ഡേ പരേഡിന്റെ വിജയത്തിനായി ഐ എന്‍ ഓ സി ദേശീയ സമിതി നേതാക്കളായ ജോര്‍ജ് എബ്രഹാം (ചെയര്‍മാന്‍), സാക് തോമസ് (വൈസ് ചെയര്‍മാന്‍), ജൂനെദ് ക്വാസ്സി (പ്രസിഡന്റ്), ഹര്‍ഭജന്‍ സിംഗ് (ജനറല്‍ സെക്രട്ടറി), ജോസ് ചാരുംമ്മൂട് (ട്രഷറര്‍), എന്നിവരോടൊപ്പം കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി ) നേതാക്കളായ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (പ്രസിഡന്റ്), യു എ നസീര്‍ (ജനറല്‍ സെക്രട്ടറി), ജോസ് തെക്കേടം (ട്രഷറ), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍പെഴ്‌സണ്‍, എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) നേതൃത്വത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ അണിനിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 16, ഞായറാഴ്ച 12 മണിക്ക് ആരംഭിക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ നമ്മുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.