You are Here : Home / USA News

ബോസ്റ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 15, 2015 03:10 hrs UTC

ബോസ്റ്റണ്‍ : കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ്‌ 21, 22, 23(വെള്ളി, ശനി, ഞായര്‍) തീയതികളില്‍(സെന്റ്‌ തോമസ്‌ സീറോമലബാര്‍ കാത്തോലിക്‌ ചര്‍ച്ച്‌, 41 ബ്രൂക്ക്‌ സ്‌ട്രീറ്റ്‌, ഫാര്‍മിഗ്‌ഹം, ബോസ്റ്റണ്‍, എംഎ 01710) കുടുംബ വര്‍ഷത്തോടനുബന്ധിച്ച്‌ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ തിരുവചന ശുശ്രൂഷയിലൂടെയും, ഗാനശുശ്രൂഷയിലൂടെയും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവിയുടെ സ്‌പിരിച്വല്‍ ഡയറക്ടര്‍ കൂടിയായ റവ ഫാ.ഷാജി തുമ്പേചിറയില്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശ്‌സ്‌ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ്‌ കരിമാത്തറ, ദൈവം വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി.ഡോമിനിക്ക്‌ യുവജനങ്ങള്‍ക്ക്‌ വേണ്ടി ദൈവം പ്രത്യേകം അഭിഷേകം ചെയ്‌ത്‌ അനുഗ്രഹിച്ച ബ്രദര്‍ മാത്യു ജോസഫ്‌, ആത്മീയ ഗാനരംഗത്ത്‌ ഏറെ അറിയപ്പെടുന്ന അഭിഷേകത്താല്‍ നിറയപ്പെട്ട ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ(ഗാനശുശ്രൂഷ) എന്നിവരാണ്‌ ധ്യാനശുശ്രൂഷകള്‍ നയിക്കുക. ആഗസ്റ്റ്‌ മാസം 21ാം തീയ്യതി വെള്ളിയാഴ്‌ച വൈകീട്ട്‌ 5 മണി മുതല്‍ 9.30 വരെയും, 22ാം തീയ്യതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയും, 23ാം തീയ്യതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയുമാണ്‌ ധ്യാന സമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ 3 ദിവസത്തെ ആത്മാഭിഷേക കുടുംബനവീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സഭാവ്യത്യാസഭേദമെന്യേ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാ.മാത്യൂസ്‌ പോത്താലില്‍ വി.സി (വികാരി- 508 532 8620), പോള്‍ പോള്‍ (ട്രസ്റ്റി- 617 218 7405, ഡോണ്‍ ഫ്രാന്‍സിസ്‌ (ട്രസ്റ്റി- 781 353 8999), ജോസ്‌ കൈതമറ്റം (ട്രസ്റ്റി- 978 210 3412). വെബ്‌സൈറ്റ്‌ www.mariantsworld.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.