You are Here : Home / USA News

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ഡെലവെയറില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 15, 2015 03:12 hrs UTC

ഡെലവെയര്‍: തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ 2015-ലെ യോഗം ഡെലവെയര്‍ കോണ്‍കോര്‍ഡ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ച്‌, വില്‍വിഗ്‌ടണില്‍ വെച്ചു കുടുംബ യോഗം പ്രസിഡന്റും, മധ്യകേരള മഹായിടവക റിട്ടയേര്‍ഡ്‌ ബിഷപ്പുമായ റൈറ്റ്‌ റവ സാമുവേല്‍ തിരുമേനിയുടെ അധ്യക്ഷതയില്‍ മംഗളകരമായി നടത്തി. മീറ്റിംഗിനുള്ള ക്രമീകരണം നടത്തിയതും, കുടുംബാംഗങ്ങള്‍ക്ക്‌ കുടുംബയോഗത്തിന്റെ പേരുവെച്ചുള്ള ടീ ഷര്‍ട്ട്‌ സ്‌പോണ്‍സര്‍ ചെയ്‌തതും കോളാക്കോട്‌ കുടുംബാംഗമായ ജീ ജോസഫാണ്‌. മീറ്റിംഗില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഡെലവെയര്‍, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ഏതാണ്ട്‌ മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. ഏതാണ്ട്‌ നൂറ്റമ്പതില്‍പ്പരം കുടുംബങ്ങള്‍ യു.എസ്‌.എയിലും കാനഡയിലുമായുണ്ട്‌. അടുത്ത മീറ്റിംഗ്‌ 2016 സെപ്‌റ്റംബര്‍ രണ്ടാംതീയതി ശനിയാഴ്‌ച ന്യൂജേഴ്‌സില്‍ വച്ചു നടത്തുവാന്‍ തീരുമാനമായി. 2015 ഡിസംബറില്‍ അംഗങ്ങളുടെ താത്‌പര്യപ്രകാരം ക്രിസ്‌മസ്‌ ഡിന്നര്‍ ക്രമീകരിക്കുവാനും ആലോചനുണ്ട്‌. മനു ജോണ്‍ കോളാക്കോട്ടിന്റെ ഗാനശുശ്രൂഷയോടെ രാവിലെ 11.30-ന്‌ യോഗം ആരംഭിച്ചു. കുടുംബത്തിലെ സീനിയര്‍ അംഗമായ മാത്യു ഈപ്പന്‍ ഭദ്രദീപം കൊളുത്തി യോഗം ഉദ്‌ഘാടനം ചെയ്‌തു. ഫിലാഡല്‍ഫിയ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വികാരി റവ വര്‍ക്കി തോമസിന്റെ പ്രാര്‍ത്ഥനയ്‌ക്കുശേഷം ജീ ജോസഫ്‌ സ്വാഗതം ആശംസിച്ചു. ഡോ. തോമസ്‌ ജോണ്‍ കോളാക്കോട്ട്‌ കഴിഞ്ഞ രണ്ട്‌ മീറ്റിംഗിന്റെ റിപ്പോര്‍ട്ട്‌ വായിക്കുകയും കോപ്പി കുടുംബ യോഗം പ്രസിഡന്റ്‌ ബിഷപ്പ്‌ തോമസ്‌ സാമുവേലിന്‌ നല്‍കുകയും ചെയ്‌തു. ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ തലമുറകളായി നമ്മുടെ കുടുംബം ദൈവത്തെ സ്‌നേഹിക്കുന്ന കുടുംബമാണെന്നും ഈ പാരമ്പര്യം നാം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. കേരള രീതിയിലുള്ള ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. പ്രശാന്ത്‌ കോശി അടുത്തവര്‍ഷത്തെ മീറ്റിംഗിനു നേതൃത്വം നല്‍കും.കണ്‍വീനര്‍ തോമസ്‌ കോളാക്കോട്ട്‌ കൃതജ്ഞത പറഞ്ഞു. ബിഷപ്പ്‌, ജീ ജോസഫ്‌, ആനന്ദ്‌ തോമസ്‌ എന്നിവരുടെ പ്രയത്‌നങ്ങളെ യോഗം അനുസ്‌മരിച്ചു. ബിഷപ്പിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി മീറ്റിംഗ്‌ നാലുമണിക്ക്‌ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.