You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 15, 2015 10:05 hrs UTC

 
അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സില്‍ യോഗം ആഗസ്റ്റ് ആദ്യവാരത്തില്‍, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്, ഭദ്രാസനത്തിന്റെ കലാനുസൃതമായ വളര്‍ച്ചയും, പുരോഗതിയും മുന്നില്‍ കണ്ട് നടപ്പില്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്ന വിവധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ തീരുമാനിച്ചു.
 
ന്യൂജേഴ്സ്സിയുടെ ഹൃദയ ഭാഗത്ത് വിപ്പനിയില്‍ ന്യൂവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി പ്രധാന ഹൈവേയുടെ ഓരത്ത്, ഇപ്പോഴുള്ള 5 ഏക്കറോളം വരുന്ന സ്ഥലത്ത് ഭദ്രാസന ആസ്ഥാനമന്ദിരം, പാത്രിയര്‍ക്കാ സെന്റര്‍, വൈദീക സെമ്മിനാരി, കോണ്‍ഫ്രന്‍സ് ഹാള്‍, ഭക്തസംഘടനാ ഹെഡ് കോര്‍ട്ടേഴ്‌സ്, ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങളോടുകുടിയ കെട്ടിട സമുചയം ഉള്‍പ്പെടുത്തികൊണ്ടുള്ള 'പ്രൊജക്ട് റിപ്പോര്‍ട്ട്' പള്ളി പ്രതിപുരുഷ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിരുന്നു. ഫണ്ടിന്റെ ലഭ്യതക്കരെസരിച്ച് പദ്ധതി ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗ്ഗീസ് ജേക്കബ്, ട്രഷറര്‍ ശ്രീ. തോമസ് ചാണ്ടി എന്നിവര്‍ അറിയിച്ചു.
 
അതിഭദ്രാസനത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരോടും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തന പദ്ധതികളിലും, എല്ലാ സഭാംഗങ്ങളുടേയും നിരന്തരമായ പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ സഹകരണവും അനിവാര്യമാണെന്നും, അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.