You are Here : Home / USA News

ഗുരുദര്‍ശനം പ്രകാശനം ആലുവ അദ്വൈത ആശ്രമത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 16, 2015 11:41 hrs UTC

ഹൂസ്റ്റന്‍ : ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവീകതയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹ സന്ദേശം ലോകജനതയ്‌ക്ക്‌ അടുത്തു മനസിലാക്കാനും അത്‌ പിന്‍തലമുറയ്‌ക്ക്‌ പകര്‍ന്നു കൊടുക്കുവാനും ലക്ഷ്യമാക്കി അമേരിക്കയിലെ ശ്രീനാരായണ സമൂഹത്തിന്റെ കൂട്ടായ്‌മയായ Federation of Sree Narayana Guru Organizations of North America (FSNONA) യുടെ നേതൃത്വ ത്തില്‍ ഒരു ന്യൂസ്‌ ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു. `ഗുരുദര്‍ശനം' എന്ന ഈ പ്രസിദ്ധീകരണത്തിന്റെ ഔപചാരീകമായ പ്രകാശനം ഈ മാസം 17 നു ഗുരുദേവ പാദസ്‌പര്‍ശം കൊണ്ട്‌ പുണ്യഭൂമിയായ ആലുവയിലെ അദൈ്വതാശ്രമത്തില്‍ വച്ച്‌ ശിവഗിരി മഛധിപതി ബ്രഹ്മശ്രീ. പ്രകാശാനന്ദ സ്വാമികള്‍ നിര്‍വഹിക്കുന്നു. ചടങ്ങിനു ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മറ്റു സാംസ്‌കാരീക നായകര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതയിരിക്കും.

 

ജാതി മതഭേദമന്യേ ഗുരുദേവ തത്വ ചിന്തകളെയും ദര്‍ശനങ്ങളെയും പറ്റി സംവദിക്കാനും പഠിക്കാനും ഉപകരിക്കുന്ന ഈ പ്രസിദ്ധീകരണം ലോകമെമ്പാടുമുള്ള ഗുരുദേവ ഭക്തര്‍ക്ക്‌ സഹായകം ആകുമെന്ന്‌ FSNONA യുടെ മുഖ്യ രക്ഷാധികാരി ഡോ.ശ്രീ. എം. അനിരുദ്ധന്‍, പ്രസിഡന്റ്‌ ശ്രീ. അനിയന്‍ തയ്യില്‍, സെക്രട്ടറി. ശ്രീ.ദീപക്‌ കൈതക്കാപുഴ, എഡിറ്റര്‍/ പി.ആര്‍.ഒ ശ്രീ.അനൂപ്‌ രവീന്ദ്രനാഥ്‌ എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലും, പ്രിന്റ്‌ രൂപത്തിലും ഇറങ്ങുന്ന ഗുരുദര്‍ശനം സബ്‌സ്‌ക്രൈബ്‌ ചെയ്യാനും, സാഹിത്യ സൃഷികളും ലേഖനങ്ങളും മറ്റും പ്രസിധീകരിക്കാനും താല്‍പ്പര്യമുള്ളവര്‍ എഡിറ്റോറിയല്‍ ബോര്‍ഡുമായി newsletter@fsnona.org എന്ന അഡ്രെസ്സില്‍ ബന്ധപ്പെടെണ്ടതാണ്‌. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീനാരായനീയരെയും ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ട്‌ 2016 ഇല്‍ FSNONA യുടെ ആഭിമുഖ്യത്തില്‍ വിവിധ കലാ സംസ്‌കാരീക പരിപാടികളോടെ ടെക്‌സാസില്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്വെന്‍ഷന്റെ സുഗമ പ്രവര്‍ത്തനത്തിനായി ഒരു ദേശീയ കമ്മിറ്റിയുടെ രൂപീകരണവും നടന്നു കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.