You are Here : Home / USA News

ന്യൂയോര്‍ ക്ക് നഗരത്തെ ത്രിവര്‍ണ്ണ പതാകയില്‍ മുക്കിയ ഇന്ത്യ പരേഡ് ഗിന്നസ് റിക്കാര്‍ഡിലേക്ക്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, August 16, 2015 10:00 hrs UTC

ന്യൂയോര്‍ ക്ക് നഗരത്തെ ത്രിവര്‍ ണ്ണ പതാകയില്‍ മുക്കിയ ഇന്ത്യ പരേഡ് ഗിന്നസ് റിക്കാര്‍ ഡിലേക്ക് കടന്നു. നിരവധി റിക്കാര്‍ ഡുകളാണ്‌ ഇന്ത്യ ഡേ പരേഡ് ഇന്ന് കരസ്ഥമാക്കിയത്. 2 ലക്ഷത്തോളം പേര്‍ പങ്കെടുത്തു എന്ന് സം ഘാടകര്‍ അവകാശപ്പെട്ട പരേഡില്‍ ഫോമ , ഓവര്‍ സീസ് കോണ്‍ ഗ്രസ്സുള്‍ പ്പടെ നിരവധി മലയാളികളും ഉണ്ടായിരുന്നു. ശശി തരൂരായിരുന്നു മലയാളി താരം . ഹിന്ദി നടന്‍ അര്‍ജുന്‍ രാമ്പാല്‍ ആയിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍. നടി പരിണീതി ചോപ്ര ഗസ്റ്റ് ഓഫ് ഓണറും. ക്രിക്കറ്റര്‍ വിറെന്ദ്ര സെഹ് വാഗ് ആയിരുന്നു മറ്റൊരു മുഖ്യാതിഥി.ശങ്കര്‍ മഹാദേവന്‍  എന്നിങ്ങനെ ഒരുപാട് സെലിബ്രറ്റികള്‍ പങ്കെടുത്തു. ഫോമയുടെ പരേഡ് ജിബി തോമസിന്റെ നേതൃത്വത്തിലായിരുന്നു.ജോസഫ് ഇടിക്കുള, ഹരികുമാര്‍ , അനിയന്‍ യോങ്കേഴ്സ്, തോമസ്സ് റ്റി ഉമ്മന്‍ , തോമസ്സ് കൂവള്ളൂര്‍  തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. ഓവര്‍ സീസ് കോണ്‍ ഗ്രസിന്‍ ചെയര്‍ മാന്‍ ജോര്‍ജ്ജ് എബ്രഹാം നേതൃത്വം നല്കി. ലീല മാരേട്ട് ,തോമസ്സ് റ്റി ഉമ്മന്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.