You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തില്‍ ജാസി ഗിഫ്‌റ്റ്‌

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, August 17, 2015 10:32 hrs UTC

ന്യൂറോഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ്‌ ലാന്‍ഡ്‌ ഹൈസ്‌കൂളില്‍ (475 West Hartsdale Ave, White Plains, NY 10607) ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച്‌ 11 മണി മുതല്‍ 6.00 മണിവരെ നടത്തപ്പെടും. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്‌ത പിന്നണി ഗായകന്‍ ജാസി ഗിഫ്‌റ്റ്‌ന്റെ ഗാനമേള ഒരു തിലകക്കുറി അയിരിക്കും. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിന്‌ വേണ്ടി പ്രത്യേക ക്ഷണിതാവായിട്ടാണ്‌ ജാസി ഗിഫ്‌റ്റ്‌ അമേരിക്കയില്‍ എത്തിച്ചേരുന്നത്‌. അദ്ദേഹത്തോടൊപ്പം അമേരിക്കയിലെ വാനംപാടി കാര്‍ത്തിക ഷാജിയും പങ്കെടുക്കുന്നു. ഫോര്‍ ദ പീപ്പിള്‍ലെ `ലജ്ജാവതിയെ....' എന്ന പാട്ടിലുടെ തന്നെ അറിയപ്പെടുന്ന ഗായകരുടെ മുനിരയില്‍ എത്തിച്ചേരുകയും അവിടം മുതല്‍ ഹിറ്റ്‌ പാട്ടുകളുടെ ഒരു പരമ്പര തന്നെ പാടുകയും ചെയെത ജാസി ഗിഫ്‌റ്റ്‌ വളരെ നാളത്തെ ഇടവേളക്കു ശേഷമാണ്‌ അമേരിക്കയില്‍ എത്തിചേരുന്നത്‌.

 

 

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌. കേരളീയ സംസ്‌കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണ്‌ അസോസിയേഷന്റെ ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നും ശ്രമിക്കുന്നതാണ്‌. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും,ശികാരി മേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, കലാപരിപാടികളും തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കത്തകരീതിയിലുള്ള വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജെ. മാത്യൂസ്‌, കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ ,കേരള ദര്‍ശനം ചീഫ്‌ എഡിറ്റര്‍ ഗണേഷ്‌ നായര്‍, വിമന്‍സ്‌ ഫോറം ചെയര്‍ ഷൈനി ഷാജന്‍. കല്‍ച്ചറള്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ രാജന്‍ ടി ജേക്കബ്‌ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.