You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വൈറ്റ്‌ പ്ലെയിന്‍സ്‌ സിറ്റി ഹാളില്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 18, 2015 08:48 hrs UTC

ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 14 നു വൈറ്റ്‌ പ്ലൈന്‍സ്‌ സിറ്റി ഹാളില്‍ ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പതാകയുയര്‍ത്തി. പ്രസ്‌തുത പരിപാടി ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റും ഓവര്‍സീസ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ ബി ജെ പി യുടെ ന്യൂയോര്‍ക്ക്‌ വിഭാഗം യൂത്ത്‌ കണ്‍വീനറുമായ ശിവദാസന്‍ നായരുടെ നേതൃത്വത്തിലാണ്‌ നടന്നത്‌. വൈറ്റ്‌ പ്ലെയിന്‍സ്‌ സിറ്റി മേയര്‍ ഓഫീസിനെ പ്രതിനിധാനം ചെയ്‌തു പാര്‍ക്‌സ്‌ ആന്‍ഡ്‌ റിക്രിയേഷന്‍ കമ്മീഷണര്‍ വയിന്‍ ബാസ്സും വെസ്റ്റ്‌ ചെസ്‌റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ ഓഫീസിനെ പ്രതിനിധാനം ചെയ്‌തു ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ജോര്‍ജ്‌ ഒറോസും വൈറ്റ്‌ പ്ലൈന്‍സ്‌ യൂത്ത്‌ ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക്‌ വില്ല്യംസും ആശംസാ പ്രസംഗങ്ങള്‍ നടത്തി. പതാകയുയര്‍ത്തിയ ശേഷം അമേരിക്കന്‍ / ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. കൗണ്ടി എക്‌സിക്യൂട്ടീവ്‌ ഓഫീസും മേയര്‍ ഓഫീസും പ്രോക്ലമേഷന്‍ നല്‌കി ഇന്ത്യന്‍ കമ്മ്യൂണിട്ടിയെ നല്‌കി ആദരിച്ചു. ശിവദാസന്‍ നായര്‍ സ്വാഗതവും ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സെക്രട്ടറി ഭാവന പാഹ്വ നന്ദിയും രേഖപ്പെടുത്തി. വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ പങ്കെടുത്തു. പരിപാടിക്ക്‌ ശേഷം മുംബൈ സ്‌പൈസെസ്‌, റോയല്‍ പാലസ്‌, സ്‌പൈസ്‌ വില്ലേജ്‌, തുടങ്ങിയവര്‍ ലഘു ഭക്ഷണ വിതരണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.