You are Here : Home / USA News

ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വാഷിങ്ങ്ടണില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തി

Text Size  

Story Dated: Tuesday, August 18, 2015 09:03 hrs UTC

 
വാഷിങ്ങ്ടണ്‍ ഡി.സി: ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(ഐ.സി.സി.സി.)യുടെ ആഭിമുഖ്യത്തില്‍ വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍-അമേരിക്കന്‍ സംഘടനകള്‍ ഒത്തുചേര്‍ന്ന്, ആഗസ്റ്റ് 16-ാം തീയ്യതി, ഒരു മുഴുവന്‍ ദിനപരിപാടിയായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വെര്‍ജീനിയായിലെ ഫാള്‍സ് ചര്‍ച്ചില്‍ സ്ഥിതി ചെയ്യുന്ന, ജോര്‍ജ്ജ് മാര്‍ഷല്‍ ഹൈസ്‌ക്കൂളിന്റെ ആഡിറ്റോറിയത്തില്‍ നടത്തിയ ഈ ആഘോഷ പരിപാടിയില്‍, കോണ്‍ഗ്രസ്സ് അംഗമായ വാന്‍ ഹോളന്‍, മെരിലാന്‍ഡ് സ്‌റ്റേറ്റ് ഡെലിഗേറ്റായ കുമാര്‍ ബര്‍വേ, ഇന്‍ഡ്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി അംബാസ്സഡറായ ശ്രീ തരണ്‍ ജീത്ത് സിങ്ങ് സന്‍ഡ്യ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ഐസിസിസിയുടെ ചെയര്‍മാനായ ശ്രീകുമാര്‍ സിങ്ങിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യ അതിഥികള്‍ ഇന്‍ഡ്യന്‍ ജനതക്കായി സ്വാതന്ത്ര്യദിനാശംസകള്‍ ചൊരിഞ്ഞു. ഈ ആഘോഷത്തിനൊപ്പം തയ്യാറാക്കിയ സ്വാതന്ത്ര്യദിന സ്മരണിക ശ്രീ തരണ്‍ജിത്ത് സിങ്ങ് സന്ധ്യ പ്രകാശനം ചെയ്തു, ഇന്‍ഡ്യന്‍ എംബസ്സിയുടെ പേരില്‍ ആശംസകള്‍ നേര്‍ന്നു. കലാപരിപാടികളുടെയും സമ്മാനദാന ചടങ്ങുകളുടെയും ശേഷം 8 മണിയോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.