You are Here : Home / USA News

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 13

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 18, 2015 08:42 hrs UTC

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ കലാ-സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ 27-മത്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 13-ന്‌ ഞായറാഴ്‌ച സെന്റ്‌ മൈക്കിള്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ വിഭവസമൃദ്ധമായ സദ്യയോടുകൂടി ഓണാഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും, തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന്‌ ശിങ്കാരിമേളം, ഗാനമേള, തിരുവാതിരകളി, ഡാന്‍സ്‌, പുലികളി, വള്ളംകളി തുടങ്ങിയ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളികളേയും ഓണാഘോഷപരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വര്‍ഗീസ്‌ മാത്യു (പ്രസിഡന്റ്‌) 646 785 7318, സജി ജേക്കബ്‌ (സെക്രട്ടറി) 718 844 9114, മത്തായി വര്‍ഗീസ്‌ (ട്രഷറര്‍) 917 655 3246, മാണി ചാക്കോ (വൈസ്‌ പ്രസിഡന്റ്‌) 646 363 1460, ബിനോയ്‌ തോമസ്‌ (കോര്‍ഡിനേറ്റര്‍) 201 456 6226, പൊന്നച്ചന്‍ ചാക്കോ (പി.ആര്‍.ഒ) 718 687 7627. പി.ആര്‍.ഒ പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.