You are Here : Home / USA News

ന്യൂയോര്‍ക്ക്‌ ക്‌നാനായ ഫൊറോനയില്‍ ബൈബിള്‍ ഫെസ്റ്റിവല്‍ സെപ്‌റ്റംബര്‍ 19-ന്‌

Text Size  

Story Dated: Wednesday, August 19, 2015 10:10 hrs UTC

സാബു തടിപ്പുഴ

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കാത്തലിക്‌ ഫൊറോനയുടെ കീഴിലുള്ള ലോംഗ്‌ ഐലന്റ്‌, റോക്ക്‌ലാന്റ്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, വെസ്റ്റ്‌ചെസ്റ്റര്‍, പെന്‍സില്‍വേനിയ എന്നീ മിഷനുകളെ കോര്‍ത്തിണക്കിക്കൊണ്ട്‌ സെപ്‌റ്റംബര്‍ പത്താംതീയതി ശനിയാഴ്‌ച ബൈബിള്‍ കലോത്സവം നടത്തുന്നു. ഓരോ മിഷനിലേയും അംഗങ്ങള്‍ക്ക്‌ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സമയം നീക്കിവെച്ചിരിക്കുന്നു. കോട്ടയം രൂപതാധ്യക്ഷന്‍ അഭി. മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധബലിയോടുകൂടി ഫൊറോനാ കലോത്സവത്തിനു തുടക്കംകുറിക്കും. കുര്‍ബാനയ്‌ക്കുശേഷം മൂലക്കാട്ട്‌ പിതാവിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഫൊറോനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട്‌ ചര്‍ച്ചകള്‍ നടക്കും.

വിവിധ മിഷനുകളില്‍ നിന്ന്‌ വന്ന പ്രതിനിധികളുമായും, സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവകയിലെ പാരീഷ്‌ കൗണ്‍സില്‍ മെമ്പേഴ്‌സുമായി പിതാവ്‌ പ്രത്യേകം കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. പെന്‍സില്‍വേനിയ മിഷന്‍ ഡയറക്‌ടര്‍ ആയ ഫാ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ ഓരോ മിഷനുകളിലേയും ബൈബിള്‍ ക്യാമ്പില്‍ മത്സരിച്ച്‌ വിജയിച്ചവരെ അണിനിരത്തിക്കൊണ്ട്‌ `ബൈബിള്‍ ജെപ്പടി' നടത്തുന്നു. വിവിധതരം മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക്‌ അഭിവന്ദ്യ പിതാവ്‌ സമ്മാനങ്ങല്‍ വിതരണം ചെയ്യും. അഭിവന്ദ്യ മൂലക്കാട്ട്‌ പിതാവിനു പുറമെ വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍, ഫാ. മണക്കാട്ട്‌, ഫാ. കട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഫൊറോനാ വികാരി ഫാ. ജോസ്‌ തറയ്‌ക്കല്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ഫൊറോനാ സെക്രട്ടറി തോമസ്‌ പാലച്ചേരി, ഫൊറോനാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ഷാജി വെമ്മെലി, പാരീഷ്‌ സെക്രട്ടറി ജോസ്‌ കോരക്കുടി എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.