You are Here : Home / USA News

സിഎം എ ഓണം 2015: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Thursday, August 20, 2015 10:05 hrs UTC

ഷിക്കാഗോ: ഓഗസ്റ്റ്‌ 29, ശനി ആഴ്‌ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജിലെ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളില്‍ (2601 West Dempster tSreet, Park Ridge, IL 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ `ഓണം 2015' ഒരുക്കങ്ങള്‍ പൂരത്തിയായി. കഴിഞ്ഞ ദിവസം പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഓണാഘോഷങ്ങളുടെ എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്യുകയും ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ ഉപ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്‌തു. വിവിധ ഉപ കമ്മിറ്റികള്‍ക്ക്‌്‌ നേതൃത്വം കൊടുക്കുവാന്‍, രെഞ്ചന്‍ എബ്രഹാം, ജിതേഷ്‌ ചുങ്കത്ത്‌ , സന്തോഷ്‌ നായര്‍, സേവിയര്‍ ഒരവണകളത്തില്‍, ജോഷി മാത്യു പുത്തൂരാന്‍, ജേക്കബ്‌ പുരയമ്പള്ളില്‍, ജിമ്മി കണിയാലി, മത്തിയാസ്‌ പുല്ലാപള്ളില്‍ , ജോണികുട്ടി പിള്ളവീട്ടില്‍, സാബു നടുവീട്ടില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴികുന്നേല്‍, ഷാബു മാത്യു, സ്റ്റാന്‍ലി കളരിക്കമുറി, മോഹന്‍ സെബാസ്റ്റ്യന്‍, ജൂബി വള്ളികുളം എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ബിജി സി മാണി, ജെസ്സി റിന്‍സി, ജോസ്‌ സൈമണ്‍ മുണ്ടാപ്ലക്കില്‍, ഫിലിപ്പ്‌ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണ സദ്യ കൃത്യം നാലു മണിക്ക്‌ തന്നെ തുടങ്ങുമെന്നും, ആറുമണി വരെ ആയിരിക്കും ഓണ സദ്യയുടെ സമയം എന്നത്‌ കണക്കിലെടുത്ത്‌ എല്ലാവരും നേരത്തെ തന്നെ മെയിന്‍ ഈസ്റ്റ്‌ സ്‌കൂള്‍ ഹാളില്‍ എത്തി ചേരണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണ സദ്യയുടെ സമയത്ത്‌ മാവേലി മന്നന്റെ കൂടെ, കുട്ടികളുടെയോ ഫാമിലിയുടെയോഫോട്ടോ എടുക്കുവാനുള്ള സൗകര്യം ഇദം പ്രഥമമായി തയാറാക്കിയിട്ടുണ്ട്‌ . കൃത്യം ആറുമണിക്ക്‌ തന്നെ സാംസ്‌കാരിക ഘോഷ യാത്ര ആരംഭിക്കുന്നതും തുടര്‍ന്ന്‌ പൊതു സമ്മേളനവും കലാസദ്യയും ഉണ്ടായിരിക്കും . പതിവ്‌ പോലെ ഈ വര്‍ഷവും മലയാള സിനിമ സീരിയല്‍ രംഗത്ത്‌ നിന്നുമുള്ള ഒരു പ്രമുഖ താര സാന്നിധ്യവും ഉണ്ടായിരിക്കും വിവിധ സംഘടനകള്‍ എല്ലാ പ്രാവശ്യവും ഓണം ആഘോഷിക്കാറുണ്ടെങ്കിലും , ഷിക്കാഗോ മലയാളികള്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആവേശ പൂര്‍വ്വം പങ്കെടുക്കുന്നതും ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണ ആഘോഷങ്ങള്‍ ആണ്‌. ഗ്രഹാതുരത്വം ഉണര്‌ത്തുന്ന ഓണ സദ്യയും വളരെ ഗുണ നിലവാരം പുലര്‍ത്തുന്ന കലാ പരിപാടികളും എല്ലാവര്‍ഷവും ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണഘോഷങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തം ആക്കുന്നു. വളരെ ഗുണ നിലവാരമുള്ള പരിപാടികള്‍എന്നും ആസൂത്രണം ചെയ്യുന്നഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണം 2015 വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളികളും സഹകരിക്കണമെന്നും എത്രയും നേരത്തെ തന്നെ പ്രവേശന ടിക്കറ്റുകള്‍ കരസ്ഥമാക്കി പരിപാടികളില്‍ ആദ്യാവസാനം കേരള തനിമ യുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞു പങ്കെടുക്കണമെന്നും ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അംബേനാട്ടും സെക്രട്ടറി ബിജി സി മാണി യും മറ്റു ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു . ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.