You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 06:05 hrs UTC

ഷിക്കാഗോ: ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച ഡെസ്‌പ്ലെയിന്‍സ്‌ സീ റോഡിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ ജനകീയ ഓണാഘോഷം പ്രാവര്‍ത്തികമാക്കുന്നത്‌ പരിപാടികള്‍ പരിമിതപ്പെടുത്തിക്കൊണ്ടല്ലെന്ന്‌ ഭാരവാഹികള്‍ ആവര്‍ത്തിക്കുന്നു. വിഭസമൃദ്ധമായ ഓണസദ്യയും വിപുലമായ കലാപരിപാടികളുമാണ്‌ ആസൂത്രണം ചെയ്യുന്നത്‌. ഷിക്കാഗോയിലെ പ്രശസ്‌ത ഡാന്‍സ്‌ സ്‌കൂളിലെ കലാപ്രതിഭകളെ അണിനിരത്തിയുള്ള നൃത്തനൃത്യ പരിപാടികളും, സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ആക്ഷേപഹാസ്യ ലഘുനാടകവും ഓണപരിപാടികളില്‍ എടുത്തുപറയേണ്ടതാണ്‌.

 

കേരളത്തിന്റെ തനത്‌ വാദ്യമായ ചെണ്ടമേളവും താലപ്പൊലിയും ഓണാഘോഷത്തെ ആകര്‍ഷകമാക്കും. വളരെക്കാലത്തെ ഇടവേളയ്‌ക്കുശേഷം സ്റ്റേജിലെ വള്ളംകളിക്കും ഈ ഓണാഘോഷം വേദിയാകും. ഇതിനുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ തകൃതിയായി നടന്നുവരുന്നു. കേരളത്തിന്റെ തനതായ വള്ളംകളി മത്സരത്തിന്റെ ആവേശം അതേപടി ഷിക്കാഗോയിലെ മലയാളി മനസ്സുകളില്‍ അവിസ്‌മരണീയമാക്കുന്നതിനുള്ള പ്രതിബദ്ധതയുമാണ്‌ ഐ.എം.എ പ്രവര്‍ത്തകര്‍. മാവേലി നാടു വാണിടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ സമത്വസുന്ദരമായൊരു ലോകം വിഭാവനം ചെയ്യുന്ന ഓണസങ്കല്‍പം. അതു കേരളത്തിന്റെ ദേശീയോത്സവമായതില്‍ അത്ഭുതമൊന്നുമില്ല. ജാതി മത വര്‍ണ്ണ ഭേദമില്ലാതെ സോദരത്വേണ വാഴുന്ന മാതൃകാസ്ഥാനമാകട്ടെ ഈ ഓണാഘോഷം. പ്രവേശന ഫീസ്‌ 5 ഡോളര്‍ മതി എന്ന്‌ ഭാരവാഹികള്‍ ചിന്തിച്ചതിന്റെ പിന്നിലും ഈ ചിന്താഗതി തന്നെ. ഇത്‌ മലയാളികളുടെ കൂട്ടായ്‌മയുടേയും പൊതുപ്രവര്‍ത്തന സഹകരണത്തിന്റേയും ഉദാത്തമായ ഉദാഹരണമാകട്ടെ എന്ന്‌ അസോസിയേഷന്‍ ആഗ്രഹിക്കുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ കേരളീയ വസ്‌ത്രധാരണ രീതി സ്വീകരിക്കുന്നത്‌ അഭികാമ്യമാണെന്ന്‌ ഭാരവാഹികള്‍ അറിയിക്കുന്നു. അസോസിയേഷനില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ സാം ജോര്‍ജ്‌ (പ്രസിഡന്റ്‌) 773 671 8073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, ബേസില്‍ പെരേര (മെമ്പര്‍ഷിപ്പ്‌) 312 450 9243 എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.