You are Here : Home / USA News

കൈരളി ടി വി യുടെ ഓണം പ്രത്യേക പരിപാടികള്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, August 21, 2015 06:33 hrs UTC

 
നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ' ഒരു വടക്കന്‍ സെല്‍ഫി', ജ്യോതികയും റഹ്മാനും മുഖ്യവേഷങ്ങളിലെത്തിയ തമിഴ് ചിത്രമായ '36 വയതിനിലെ' യുടെ മലയാളം പതിപ്പ്, സൂര്യയുടെ 'മാസ്', കമല്‍ഹാസന്റെ 'ഉത്തമവില്ലന്‍', തുടങ്ങിയവയടക്കം നിരവധി സൂപ്പര്‍ ഹിറ്റ്് സിനിമകളും ഓണ പരിപാടികളുമായി കൈരളി എത്തുന്നു. ഉത്രാടദിനത്തില്‍ വിജയ് യേശുദാസ്, കാവ്യമാധവന്‍, ശ്രീശാന്തും കുടുംബവും തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഓണസല്ലാപവും, ജന്നല്‍ഓരം, ബിരിയാണി, ഹണി ബീ,  ഒരു വടക്കന്‍ സെല്‍ഫി, എന്നീ സിനിമകളും കാണാം.
 
തിരുവോണനാളില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി നേതാവ് സി.കെ.പത്മനാഭന്‍, കെ.മുരളീധരന്‍ എംഎല്‍എ, യുവനേതാക്കന്മാരായ ടി.വി.രാജേഷ് എംഎല്‍എ, വി.വി. രാജേഷ്, വി.ടി. ബല്‍റാം എംഎല്‍എ, കെ.രാജന്‍ എന്നിവര്‍ ടഓണം അന്നും ഇന്നുംട എന്ന പരിപാടിയ്ക്കായി ഒന്നിക്കുന്നു. മാസ്,കൊമ്പന്‍, 36 വയതിനിലെ, ഉത്തമവില്ലന്‍, എന്നിവയാണ് സിനിമകള്‍. അവിട്ടം ദിനത്തില്‍ ശിവകാശി, ബെസ്റ്റ് ആക്ടര്‍, മദ്രാസ്, യെന്നെ അറിന്താല്‍, ചതയദിനത്തില്‍ അലീഫ്, വര്‍ഷം, സിങ്കം-2, എന്നീ സിനിമകളും കാണാം. കൂടാതെ, നമിതാ പ്രമോദ്, നിക്കി ഗില്‍റാണി എന്നീ താരങ്ങളുമായി 'ഓണസല്ലാപം' തുടങ്ങിയവയാണ് കൈരളിയുടെ ഓണവിരുന്ന്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.