You are Here : Home / USA News

മലയാളി വ്യവസായികള്‍ക്ക് സഹായവുമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്

Text Size  

Story Dated: Thursday, August 27, 2015 10:13 hrs UTC

കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ ബിസിനസ് സംഗമം കേരളത്തില്‍ നിന്നുള്ള സംരഭകര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറിപാര്‍ക്കാനുള്ള അവസരങ്ങളുടെ വേദിയായി മാറി.

അമേരിക്കയിലേയും കേരളത്തിലേയും നൂറോളം ബിസിനസുകാര്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി ബിസിനസ് ഐഡിയകളാണ് ഉയര്‍ന്നു വന്നത്. തൊഴിലാളി പ്രശ്‌നങ്ങളോ, രാഷ്ട്രീയ ഇടപെടലുകളോ ഇല്ലാതെ എളുപ്പത്തില്‍ അമേരിക്കയില്‍ ബിസിനസ് തുടങ്ങാനുള്ള മാര്‍ഗങ്ങളാണ് മറുനാടന്‍ മലയാളികള്‍ കേരളത്തിലെ ബിസിനസുകാര്‍ക്ക് പറഞ്ഞു കൊടുത്തത്.

പച്ചക്കറി മുതല്‍ ഐ.ടി മേഖലവരെയുള്ള ബിസിനസുകള്‍ക്ക് വളക്കൂറുള്ള മണ്ണാണ് അമേരിക്ക എന്ന് ചേംബര്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു. ബിസിനസുകാര്‍ സാമൂഹിക ശത്രുക്കളാണെന്ന പ്രചാരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവ ഒഴിവാക്കാനാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ബിസിനസുകാരുമായി സൗഹൃദം പങ്കിടുന്നതിനും സഹകരണം ഉറപ്പാക്കുന്നതിനും ഏര്‍പ്പെടുത്തിയ പരിപാടി വന്‍ വിജയമായെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കുടിയേറ്റത്തിന്റെ നിയമവശങ്ങളെ പറ്റിയും ബിസിനസ് തുടങ്ങേണ്ടത് എങ്ങനെയെന്നും മറുനാടന്‍ വ്യവസായികളായ തോമസ് മൊട്ടയ്ക്കല്‍, ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. ഷാജി ജോര്‍ജ്, വര്‍ക്കി എബ്രഹാം, ജിബി തോമസ് എന്നിവര്‍ സെമിനാറില്‍ വിശദീകരിച്ചു.

ഇതേ തുടര്‍ന്ന് കേരളം, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ പത്തോളം വ്യവസായികള്‍ അമേരിക്കയില്‍ സംരഭം തുടങ്ങുന്നതിന് തയ്യാറാണെന്ന് അറിയിച്ചു.

ബിസിനസ് ബാങ്ക്വറ്റില്‍ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, കൊച്ചി മേയര്‍ ടോണി ചമ്മണി, മാധ്യമ പ്രവര്‍ത്തകനായ ശ്രീകണ്ഠന്‍ നായര്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരി, വ്യവസായികളായ ജോയ് ആലുക്കാസ്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ശ്യാം ഷംസുദീന്‍, പി. വി മത്തായി, പൊറിഞ്ചു വലിയാത്ത്, ആനന്ദന്‍, ബിസിനസ് സംഗമത്തിന്റെ കോഓര്‍ഡിനേറ്റര്‍മാരായ അനിയന്‍ ജോര്‍ജ്, ജോയ് ദാമോദരന്‍, അലക്‌സ് ജോണ്‍, വര്‍ഗീസ് മൂലന്‍, എ.വി അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.