You are Here : Home / USA News

കണക്‌ടിക്കെട്ട്‌ ഔവര്‍ ലേഡി ഓഫ്‌ അസംപ്‌ഷനില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 13ന്‌

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, August 28, 2015 10:21 hrs UTC

കണക്‌ടിക്കെട്ട്‌: നോര്‍വാക്ക്‌ ഔവര്‍ ലേഡി ഓഫ്‌ അസംപ്‌ഷന്‍ മിഷന്റെ തിരുനാളും പരിശുദ്ധ മാതാവിന്റെ ജനന തിരുനാളും സംയുക്തമായി സെപ്‌റ്റംബര്‍ 13നു (ഞായര്‍) ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ ആഘോഷിക്കുന്നു. വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ബ്രോങ്ക്‌സ്‌ ഫൊറോന അസിസ്റ്റന്റ്‌ വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നൊവേനയും ലദീഞ്ഞും നടക്കും. തിരുനാളിനോടനുബന്ധിച്ച്‌ പാരിഷ്‌ ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്‌ടായിരിക്കും. എട്ടു നോമ്പു ദിവസങ്ങളില്‍ വിവിധ ഭവനങ്ങളില്‍ മാതാവിന്റെ നൊവേന നടക്കും. അല്‍ഫോന്‍സ വാര്‍ഡാണ്‌ ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത്‌. തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത്‌ മാതാവിന്റെ മധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ഡയറക്‌ടര്‍ ഫാ. ജയിംസ്‌ വട്ടക്കുന്നേല്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്‌: ബിജു വര്‍ക്കി 914 565 6325, ബോബി ജോര്‍ജ്‌ 516 244 8910, വില്‍സണ്‍ പൊട്ടക്കല്‍ 203 216 4859.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.