You are Here : Home / USA News

ഗ്ലോറി 2015 ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 28, 2015 10:25 hrs UTC

ഷിക്കാഗോ: ഹെവന്‍ലി ഹാര്‍വെസ്റ്റ്‌ മിനിസ്‌ട്രീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്കും വൈകിട്ട്‌ 6 മണിക്കും, 30 -ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്കും `ഗ്ലോറി 2015' നടത്തുന്നു. സുപ്രസിദ്ധ പ്രാസംഗീകനും അഭിഷിക്തനുമായ അപ്പോസ്‌തലന്‍ കിങ്‌ ഒമഡു (നൈജീരിയ) ദൈവവചനം സംസാരിക്കുകയും രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആയിരങ്ങള്‍ ഒരുമിച്ച്‌ ആരാധിക്കുന്ന `ഷെല്‍ട്ടര്‍ ഓഫ്‌ ഗ്ലോറി'യുടെ സീനിയര്‍ പാസ്റ്ററാണ്‌ കിങ്‌ ഒമഡു. ഈ പ്രത്യേക യോഗങ്ങള്‍ നടക്കുന്നത്‌ എല്‍ഗ്രോവിലുള്ള ഹെവന്‍ലി ഹാര്‍വെസ്റ്റ്‌ വര്‍ഷിപ്പ്‌ സെന്ററില്‍ (1600 Oakton St, EIK Groove Village, IL 60007) ആണ്‌. ഹെവന്‍ലി ഹാര്‍വെസ്റ്റ്‌ ആരാധന എല്ലാ ഞായറാഴ്‌ചയും രാവിലെ 10 മുതല്‍ ഇതേ സ്ഥലത്തുവെച്ച്‌ നടത്തപ്പെടുന്നു. എല്ലാവരേയും ഈ യോഗങ്ങളിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 847 414 7508, 224 717 6270.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.