You are Here : Home / USA News

ലാന ദേശിയ സമ്മേളനത്തിലെ കാവ്യ സന്ധ്യ ശ്രദ്ധേയമാകും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 29, 2015 10:44 hrs UTC

ഡാലസ്‌: ലാനയുടെ പത്താമത്‌ ദേശീയ കണ്‍വെന്‍ഷന്റെ (ഒക്ടോബര്‍ 30, 31 നവംബര്‍ 1) ആദ്യ ദിനമായ ഒക്ടോബര്‍ മുപ്പതിനു (വെള്ളി) ഉത്‌ഘാടന സമ്മേളനം കഴിഞ്ഞു നടത്തപ്പെടുന്ന കാവ്യസന്ധ്യ, ലാന സമ്മേളനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയായിരിക്കുമെന്ന്‌ കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ അവകാശപ്പെട്ടു. കാവ്യ സന്ധ്യയുടെ ചുമതല വഹിക്കുന്നത്‌ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ ശ്രീ ജോസഫ്‌ നമ്പിമഠം ആണ്‌. കാവ്യ സന്ധ്യയുടെ 'തീം' 'മലയാള കവിത കാലഘട്ടങ്ങളിലൂടെ' എന്നതായിരിക്കും. മലയാള കവിതയുടെ പരിണാമം സൂചിപ്പിക്കുന്ന കവിതകള്‍ അവതരിപ്പിക്കാനുള്ള അസുലഭാവസരമായി ഈ പരിപാടിയെ കാണാവുന്നതാണ്‌. മലയാള കവിതയുടെ ഉത്ഭവം മുതല്‍ ഏറ്റവും നവീനമായ കവിത വരെയുള്ള ഏതു കവിതയും അവതരിപ്പിക്കാന്‍ സാവകാശം ഉണ്ടായിരിക്കും. ഇത്‌ കവിതാ ചര്‍ച്ചയല്ല മറിച്ച്‌ കവിതാവതരണമാണ്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്‌.

 

കവിതകള്‍ സ്വന്ത രചനകളോ മറ്റു കവികളുടെ കവിതകളോ ആകാം. സമയ പരിമിതി ഉള്ളതുകൊണ്ട്‌ ഒരാള്‍ക്ക്‌ അഞ്ചു മിനിറ്റ്‌ വരെ സമയം അനുവദിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച്‌ സമയ ക്രമത്തില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട്‌ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ അക്കാര്യം കഴിവതും വേഗം അവതരിപ്പിക്കുന്ന കവിത, കവി എന്നിവയെപ്പറ്റിയുള്ള ഒരു ലഘു വിവരണ സഹിതം ബന്ധപ്പെട്ടവരെ അറിയിക്കുക. മലയാള കവിത അവതരിപ്പിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കും കാവ്യ സന്ധ്യയിലേയ്‌ക്ക്‌ സ്വാഗതം ഉണ്ടായിരിക്കുന്നതാണ്‌. ഈ വര്‍ഷത്തെ കാവ്യ സന്ധ്യ മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാന്‍ മലയാളത്തെയും മലയാള കവിതകളെയും സ്‌നേഹിക്കുന്ന എല്ലാവരും ആത്മാര്‍ത്ഥമായി ജോസഫ്‌ നമ്പിമഠം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജോസ്‌ ഓച്ചാലില്‍ 469 363 5642 എബ്രഹാം തെക്കേമുറി .469 222 5521 ജോസഫ്‌ നമ്പിമഠം .214 564 9371

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.