You are Here : Home / USA News

ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി പെരുന്നാള്‍ 29,30 തീയതികളില്‍

Text Size  

Story Dated: Saturday, August 29, 2015 10:53 hrs UTC

ന്യൂയോര്‍ക്ക്‌: വിശുദ്ധ യോഹന്നാന്‍ മംദാനയുടെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ന്യൂയോര്‍ക്ക്‌ ഓറഞ്ച്‌ ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധന്റെ പെരുന്നാള്‍ ഈവര്‍ഷം ഓഗസ്റ്റ്‌ 29,30 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. പെരുന്നാളിലും അനുബന്ധ ചടങ്ങുകളിലും എല്ലാവിശ്വാസികളേയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള (വികാരി ഇന്‍ചാര്‍ജ്‌) 845 671 2024, ജോര്‍ജ്‌ വര്‍ഗീസ്‌ (210 926 4875), ഫിലിപ്പ്‌ കെ. ഈശോ (845 826 3789). അജിത്ത്‌ വട്ടശ്ശേരില്‍ (ഭദ്രാസന കൗണ്‍സില്‍ അംഗം) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.