You are Here : Home / USA News

ഡാലസ്‌ സൗഹൃദ വേദി ഓണാഘോഷം സെപ്‌റ്റംബര്‍ ഏഴിന്‌

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, August 30, 2015 11:13 hrs UTC

ഡാലസ്‌:സെപ്‌റ്റംബര്‍ 7 നു കരോള്‍ട്ടണ്‍ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഓര്‍ത്തോഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക്‌ നടക്കുന്ന വര്‍ണ്ണബളമായ ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അജയകുമാര്‍, പ്രോഗ്രം ചെയര്‍മാന്‍ സുകു വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. ജാതി ഭേദമെന്യേ കൂടുന്ന ഡാലസിലെ മലയാളികളുടെ അതി പ്രധാനപ്പെട്ട ഓണഘോഷമാണ്‌ അന്നേ ദിവസം നടത്തപ്പെടുക. പ്രസിഡണ്ട്‌ എബി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ്‌ ശ്രീ.ഗോപാല പിള്ള, റാന്നി സെന്റ്‌ തോമസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. റജി കുറിയാക്കോസ്‌ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

ശ്രീ.എബ്രഹാം തെക്കേമുറി (പ്രസിഡണ്ട്‌, കെ എല്‍.എസ്‌) ശ്രീ.ഫിലിപ്പ്‌ തോമസ്സ്‌ സി.പി.എ (നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന ട്രഷറാര്‍) ശ്രീ.ജോണ്‍സണ്‍ തലച്ചല്ലൂര്‍ (വേള്‍ഡ്‌ മലയാളി കൗണ്‌സില്‍ റീജിയണല്‍ ചെയര്‍മാന്‍ ),ശ്രിമതി.സാറാ ചെറിയാന്‍ (റിട്ട. ഹൈസ്‌കൂള്‍ ടീച്ചര്‍) എന്നിവര്‍ ഓണ ആശംസകള്‍ അറിയിക്കും. സുകു വര്‍ഗീസ്‌ പ്രോഗ്രാം ചെയര്‍മാനായുള്ള ഓണാഘോഷ പരിപാടിയുടെ എം സി. ഡാളസിലെ കലാ പ്രതിഭ മിസ്സ്‌.നിഷാ ജേക്കബ്‌ ആയിരിക്കും. സുകു വര്‍ഗീസ്‌, ഷീന അലക്‌സ്‌ തുടങ്ങിയവര്‍ ആലപിക്കുന്ന ഓണ പാട്ടോടു കൂടി ഓണാഘോഷ പരിപാടികള്‍ക്ക്‌ തുടക്കമിടും. താലപ്പൊലി ഏന്തിയ കുടുംബിനികളുടെയും, ബാലികമാരുടെയും,ചെണ്ട- വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി മാവേലിയുടെ എഴുന്നള്ളത്ത്‌, തുടര്‍ന്ന്‌ ഡാലസിലെ പ്രശസ്‌തരായ തിരുവാതിര ടീം അവതരിപ്പിക്കുന്ന തിരുവാതിര കളി എന്നിവ പരിപാടികള്‍ക്ക്‌ മാറ്റ്‌ കൂട്ടും റിഥം സ്‌കൂള്‍ ഓഫ്‌ ഡാലസിലെ ഡാന്‍സ്‌ വിദ്യാര്‍ത്ഥികളുടെ വിവിധ ഇനം കേരളീയ നൃത്തനൃത്യങ്ങള്‍ കാണികള്‍ക്ക്‌ പുതുമയാകും.

 

ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ അവിസ്‌മരണീയമായ ക്ലാസിക്കല്‍ ഡാന്‍സും, നിഷ ജേക്കബിന്റെ കഥാപ്രസംഗവും സദസ്സിനു കൂടുതല്‍ ഇമ്പമെകും അടപ്രഥമന്‍ ഉള്‌പ്പെസടെ 19 കൂട്ടം വിഭവങ്ങളുമായി ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാഴ ഇലയില്‍ വിളമ്പുന്ന രുചിയേറിയ നാടന്‍ ഓണ സദ്യ ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെയും ഓണാഘോഷ പരിപാടികളുടെ ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ ശ്രീ.ഹരി പിള്ള സിപിഎ ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.