You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഡാളസ് സെന്റ് മേരിസ് ദേവാലയത്തിന്റെ സിൽവർ ജൂബിലി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, August 30, 2015 12:36 hrs UTC

ന്യൂയോർക്ക്‌: ലോകമലയാളികൾക്കു അമേരിക്കൻ ഐക്യ നാടുകളിലെ വിശേഷങ്ങളുമായി ഏല്ല ഞായറാഴ്ച്ചയും വൈകിട്ടു 8 മണിക്കു (ന്യൂയോർക്ക്‌ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ എത്തുന്ന അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽ ഉൾപ്പെട്ട ഡാളസ്‌ സെന്റ്‌ മേരീസ്‌ യക്കോബായ സഭയുടെ സിൽവർ ജൂബിലി ആഘോഷ്ണഗളുടെ പ്രശക്ത ഭാഗങ്ങളാണു.
ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന പരിപാടികളിൽ പരിശുദ്ധ പാർ ത്രിയർക്കീസ്‌ ബാവ മോറാൻ മോർ ഇഗ്നേഷിയസ്‌ എഫ്രേം രണ്ടാമൻ പങ്കെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ടു നടന്ന  ബാൻക്വിറ്റിൽ ഭദ്രാസനാധിപൻ എൽദോ മാർ തീത്തോസ്‌ തിരുമേനിയും എക്യുമിനിക്കൽ സഭകളിലെ വൈദികരും ഇടവക ജനങ്ങളും സംബന്ധിച്ചു. ചടങ്ങിൽ വികാരി റവ : ഫാ : പോൾ തോട്ടക്കാട്ട്‌ സ്വാഗതം ചെയ്യുകയും, ജൂബിലി കണ്വീനർ അലക്സ്‌ മാത്യൂ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ നേരുകയും ചെയ്തു.
ഞായറാഴ്ച്ച നടന്ന ദിവ്യ ബലിയിൽ പാർത്രിയർക്കീസ്‌ ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. അർമ്മേനിയൻ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭകളിലെ വൈദികരും, ഡളസിലെ മറ്റു ഓർത്തഡോക്സ്‌ സഭകളിലെ വൈദികരും ആരാധനയിൽ പങ്കു ചേർന്നു.
തുടർന്നു ബാവാ തിരുമേനി നടത്തിയ അനുഗ്രഹ സംഭഷണത്തിൽ ശത്രുക്കളെ സ്നേഹിക്കുവാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ പാത പിന്തുടരുവാനും, സഭാ സമാധാനം എന്നതു എന്റെ ആഗ്രഹമാണെന്നും, അതു ഭാവിയിൽ കൈവരിക്കുവാൻ സാധിക്കുമെന്നാണു തന്റെ പ്രതീക്ഷയെന്നും, അതിനായി തന്നാലാവും വിധം ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കാഴ്ച്ചകൾ ഈയാഴ്ച്ച ലോകമലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌ ജെംസൺ കുര്യാക്കോസ്സാണു.
കൂടുതൽ വിവരങ്ങൾക്കു: രാജു പള്ളത്ത്‌ 732-429-9529

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.