You are Here : Home / USA News

കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Monday, August 31, 2015 10:23 hrs UTC

രാജു തരകന്‍

ഡാളസ്‌: സയണ്‍ ഗോസ്‌പല്‍ അസംബ്ലിയും ട്രൂമാക്‌സ്‌ മീഡിയയും സംയുക്തമായി നടത്തുന്ന കെസ്റ്റര്‍ ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2015 സെപ്‌തംബര്‍ 19 ന്‌ സണ്ണിവെയല്‍ ഫസ്റ്റ്‌ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ വൈകിട്ട്‌ 6 മണിക്ക്‌ ഓര്‍ക്കസ്‌ട്ര ആരംഭിക്കും. മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്ന അനശ്വര ഗാനങ്ങളുമായി ആദ്യമായിട്ടാണ്‌ കെസ്റ്റര്‍ അമേരിക്കയില്‍ വരുന്നത്‌. തന്നോടൊപ്പം വേദി പങ്കിടുന്ന പ്രഗത്ഭ ഗായകരാണ്‌ ബിനോയ്‌ ചാക്കോയും ഗായിക സിസിലി ഏബ്രഹാമും. സുനില്‍ സോളമനും സംഘവുമാണ്‌ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നത്‌. സയണ്‍ ഗോസ്‌പല്‍ അസംബ്ലിയുടെ ദേവാലയം പുതുക്കിപ്പണിയുന്നതിനുള്ള ധനശേഖരണാര്‍ത്ഥമായിട്ടാണ്‌ ഡാളസില്‍ ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്‌. ഡാളസിലുള്ള 40-ല്‍ പരം സഭകളുടേയും സാംസ്‌കാരിക സംഘടനകളുടേയും വലിയ ജനപിന്തുണയും ഈ പ്രോഗ്രാമിലേക്ക്‌ ലഭ്യമായിട്ടുണ്ട്‌.

 

മലയാളക്കരയിലും അന്തര്‍ദേശീയ തലത്തിലും ഭവനനിര്‍മ്മാണ രംഗത്ത്‌ വ്യക്തിമുദ്രപതിപ്പിച്ച സിജു അഗസ്റ്റിന്‍ ഇവന്റ്‌ സ്‌പോണ്‍സറായും, മെഗാസ്‌പോണ്‍സറായി ജോജി ജോര്‍ജ്ജും, ഗ്രാന്റ്‌ സ്‌പോണ്‍സറായി ബിജു തോമസും ഈ പ്രോഗ്രാമിന്റെ അണിയറശില്‍പ്പികളായി പ്രവര്‍ത്തിക്കുന്നു. എറണാകുളം സ്വദേശിയായ കെസ്‌റ്റര്‍ ക്രൈസ്‌തവ സംഗീത ലോകത്ത്‌ ഗാനാലാപനത്തില്‍ക്കൂടി ശ്രോതാക്കളെ വ്യത്യസ്ഥ തലങ്ങളില്‍ എത്തിക്കുവാന്‍ പ്രാപ്‌തിയുള്ള പ്രഗല്‍ഭ ഗായകനാണ്‌. തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളേജില്‍ നിന്നാണ്‌ സംഗീത ബിരുദം നേടിയത്‌. കുട്ടിക്കാലത്തെ സംഗീതത്തില്‍ തല്‍പ്പരനായ കെസ്റ്ററിന്‌ മാതാവിന്റെ പ്രോത്സാഹനമാണ്‌ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നതിന്‌ സഹായകരമായിരുന്നത്‌. കെസ്റ്റര്‍ പാടിയിട്ടുള്ള എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളാണ്‌ നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം....., ഇത്രത്തോളം എന്നെ നടത്തി......., നന്മമാത്രമെ........, ഇസ്രയേലിന്‍ നായക......തുടങ്ങിയ ഗാനങ്ങള്‍. നമ്മില്‍ അതൊരു അനുഗ്രഹമായും, അനുഭൂതിയായും ഏകാന്തതയുടെ തീരങ്ങളില്‍ സ്വാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റായും മാറുകയാണ്‌. ഇന്ത്യവിട്ട്‌ അന്യരാജ്യങ്ങളില്‍ കെസ്റ്റര്‍ അധികം പ്രോഗ്രാമുകള്‍ ചെയ്‌തിട്ടില്ല.

 

അതിന്റെ പ്രധാന കാരണം സ്റ്റേജ്‌ പ്രോഗ്രാമിനേക്കാള്‍ താന്‍ ഏറെ ഇഷ്‌ടപ്പെടുന്നത്‌ സ്റ്റുഡിയോ റെക്കോഡിങ്ങ്‌ പ്രോഗ്രാമുകളാണ്‌. കെസ്റ്ററിന്‌ അമേരിക്കയിലേക്കുള്ള വിസ ലഭിച്ചപ്പോള്‍ത്തന്നെ ആ വിവരം ഡാളസിലെ പ്രോഗ്രാം കോര്‍ഡിനേറ്ററും ട്രൂമാക്‌സ്‌ മീഡിയ ഡയറക്‌ടറുമായ വില്‍സണ്‍ തരകനെ അറിയിച്ചിരുന്നു. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കെസ്റ്റര്‍ ലൈവ്‌ പ്രോഗ്രാം നടത്തുന്നതിനുള്ള ക്രമീകരണങ്ങളും വില്‍സണ്‍ തരകന്‍ ചെയ്‌തുവരുന്നു. വിശദവിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക : Wilson Tharakan - 972 841 8924, Biju Daniel - 972 345 3877, Sabu Yohannan - 469 688 9548, Morning Star - 4696821893, Aniyan Dalles - 214 288 4762, Jose cherian - 214 789 5429, Sn?䶠website ലും ലഭ്യമാണ്‌. സന്ദര്‍ശിക്കുക : www.kesterlive.com, Email: kesterlive@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.