You are Here : Home / USA News

ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, August 31, 2015 10:33 hrs UTC

 
കാനഡ: പ്രശസ്ത മലയാള കുടുംബ സിനിമ അഭിനയ ചക്രവര്‍ത്തി ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി. സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകീട്ട് 6.30ന് ഓക്ക് വില്‍ മീറ്റിംഗ് ഹാളില്‍ നടക്കുന്ന ജയറാം ഷോയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയതായി സംഘാടകരായ കല കാനഡയുടെ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ കലാ പ്രസ്ഥാനങ്ങളെയും, കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കലയുടെ 2015-ലെ ജയറാം ഷോ എന്ന ഓണവിരുന്നിലെ പ്രധാന സ്‌പോണ്‍സര്‍ മനോജ് കരാത്ത ആണ്. 1700-ല്‍ അധികം ഇരിപ്പിട സൗകര്യം ഉള്ള ആഡിറ്റോറിയത്തിന്റെ ഇരു പ്രവേശന കവാടങ്ങളിലൂടെയും പ്രേക്ഷകര്‍ക്കു പ്രവേശനം അനുവദിക്കുന്നതാണ്. 1000 ല്‍ അധികം വാഹന പാര്‍ക്കിംഗ്. മലയാള തനിമയുള്ള ഭക്ഷണ സ്റ്റാള്‍ എന്നിവ ഷോയുടെ പ്രത്യേകത ആണ്. പ്രീമിയം, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നീ വിവിധ തരത്തിലുള്ള ടിക്കറ്റുകള്‍(ഡോളര്‍-500, 200, 100, 50)നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ (
https://mycity.sulekha.com/jayaram-show-2015_buy_2089851) വാങ്ങിക്കാവുന്നതാണ്. പ്രത്യേക ടിക്കറ്റ് കൗണ്ടര്‍ പ്രധാന കവാടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. ജയറാമിനെ കൂടാതെ ധര്‍മ്മജന്‍, പിഷാരടി, പാഷാണം, ഉണ്ണിമേനോന്‍, നാദിര്‍ഷാ എന്നിവരുടെ ഷോയുടെ മുന്‍നിരയില്‍ ഉണ്ട്. ശനിയാഴ്ച 6.30 ന് തുടങ്ങുന്ന ഷോയുടെ വിജയത്തിനായി എല്ലാ അഭ്യുദയകാംഷികളുടെയും സഹകരണം കല കാനഡ അഭ്യര്‍ത്ഥിച്ചു. വാഹന പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പ്രത്യേക സഹായികളെയും നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിവാകരന്‍: 647 669 9715, രാജേന്ദ്രന്‍: 416 543 2830, സതീഷ് 905 330 95 90 or   
http://www.kalacanada.com/ ആയി ബന്ധപ്പെടുക.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.