You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ഏവുപ്രാസ്യാമ്മയുടെ തിരുനാളാഘോഷം

Text Size  

Story Dated: Tuesday, September 01, 2015 10:20 hrs UTC

ബീന വള്ളിക്കളം

ഷിക്കാഗോ: ആഗോള കത്തോലിക്കാ സഭയുടെ വണക്കത്തിനു യോഗ്യയാക്കി ഉയര്‍ത്തപ്പെട്ട, കേരള സഭയുടെ അഭിമാനമായ വി. ഏവുപ്രാസ്യാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ്‌ 30-ന്‌ ഷിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ ഭക്തിപുരസരം ആഘോഷിച്ചു. ഫി. ജിമ്മി പൂച്ചക്കാട്ടില്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഏവര്‍ക്കും തിരുനാളാശംസകള്‍ നേര്‍ന്നു. സഹനത്തിന്റേയും സ്‌നേഹത്തിന്റേയും ഉത്തമ മാതൃകയായിരുന്ന ഈ പുണ്യവതിയുടെ ജീവിതമാതൃക മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ പിന്തുടരുവാനുള്ള കൃപ ഏവര്‍ക്കും ലഭിക്കട്ടെ എന്ന്‌ തിരുനാള്‍ സന്ദേശത്തില്‍ ഫാ. പൂച്ചക്കാട്ടില്‍ ആശംസിച്ചു. സുവിശേഷാനുസൃതമായി ജീവിച്ച്‌ നന്മമരണം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനയാവണം ഏവരേയും നയിക്കേണ്ടതെന്ന്‌ അച്ചന്‍ ഉത്‌ബോധിപ്പിച്ചു. മിശിഹായുടെ രണ്ടാം ആഗമനം എന്ന വിശ്വാസത്തില്‍ അധിഷ്‌ഠിതമായ സഭയുടെ പ്രബോധനങ്ങള്‍ ആഴത്തില്‍ അറിയുകവഴി കുരിശിന്റെ അര്‍ത്ഥം മനസിലാക്കുവാന്‍ ഏവര്‍ക്കും കഴിയുമെന്നും അച്ചന്‍ പറയുകയുണ്ടായി. ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയ തിരുനാളിനുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.