You are Here : Home / USA News

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ തിരുവോണാഘോഷം സെപ്റ്റംബര്‍ 5ന്

Text Size  

Story Dated: Tuesday, September 01, 2015 10:33 hrs UTC

 
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 5-ാം തീയ്യതി ശനിയാഴ്ച സെന്ററല്‍ പാര്‍ക്ക് അവന്യൂ ലുള്ള യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് അരങ്ങേറ്റം.
 
ഉച്ചക്ക് 12 മണി മുതല്‍ വിഭവ സമൃദ്ധമായ ഓണസദ്യ തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി മഹാബലി തമ്പുരാന് വരവേല്‍പ്പ്, തിരുവാതിരക്കളി, അമ്മന്‍കുടം തുള്ളല്‍, നൂപുര സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന വിവിധ നൃത്യനൃത്തങ്ങള്‍ തുടര്‍ന്ന് പ്രശസ്ത ഗായിക കാര്‍ത്തിക ഷാജിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങി അതിവിപുലമായ കലാപരിപാടികളാണ് യോങ്കേഴ്‌സ് മലയാളീ അസ്സോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.
 
ഫോമ പ്രസിഡന്റ് ആനന്ദന്‍ നിറവേലില്‍ മുഖ്യാതിഥിയായിരിക്കുന്ന ഈ ഓണാഘോഷവേളയില്‍ കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും, നിരവധി ഫോമാ പ്രതിനിധികളും പങ്കെടുക്കും.
ഈ ഓണാഘോഷം യാഥാര്‍ത്ഥ്യമാക്കുവാന്‍ എല്ലാ മലായളി സുഹൃത്തുക്കളേയും യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി വൈ.എം.എ.പ്രസിഡന്റ് മാത്യൂ പി തോമസും സെക്രട്ടറി ഷിനു ജോസഫും അറിയിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.